Webdunia - Bharat's app for daily news and videos

Install App

എട്ട് വയസ്സുള്ളപ്പോൾ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചു, വെളിപ്പെടുത്തലുമായി നടി ഖുശ്ബു

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2023 (10:48 IST)
ബാല്യകാലത്ത് നേരിടേണ്ടി വന്നലൈംഗിക അതിക്രമത്തെ പറ്റി തുറന്ന് പറഞ്ഞ് ബിജെപി നേതാവും ദേശീയ വനിതാകമ്മീഷൻ അംഗവുമായ നടി ഖുശ്ബു. എട്ടാം വയസ്സിൽ സ്വന്തം അച്ഛൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും പതിനഞ്ചാം വയസ്സിൽ മാത്രമാണ് അതേപറ്റി തുറന്ന് പറയാൻ തനിക്ക് ധൈര്യം ലഭിച്ചതെന്നും മോജോ സ്റ്റോറിക്ക് വേണ്ടി ബർക്ക ദത്തുമായുള്ള അഭിമുഖത്തിൽ ഖുശ്ബു പറഞ്ഞു.
 
ചെറുപ്പക്കാലത്ത് ഇത്തരം അനുഭവമുണ്ടാകുമ്പോൾ അത് ആൺകുട്ടിയായാലും പെണ്ണായാലും ജീവിതകാലം വരെ മനസ്സിലുണ്ടാക്കുന്ന മുറിപ്പാട് വലുതാകുമെന്നും ഖുശ്ബു പറയുന്നു. അങ്ങേയറ്റം മോശമായ വിവാഹബന്ധമായിരുന്നു എൻ്റെ അമ്മയുടേത്. ഭാര്യയേയും മക്കളെയും തല്ലുന്നതും മകളെ ലൈംഗികമായി പീഡിപ്പിക്കുന്നത് ജന്മാവാകാശമാണെന്ന് കരുതുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അച്ഛൻ.
 
എട്ടാം വയസ് മുതലാണ് ഞാൻ അച്ഛനിൽ നിന്നും പീഡനം ഏറ്റുവാങ്ങാൻ തുടങ്ങിയത്. അതിനെതിരെ ശബ്ദമുയർത്താൻ എനിക്ക് 15 വയസാകേണ്ടി വന്നു. എന്തെല്ലാം സംഭവിച്ചാലും ഭർത്താവ് ദൈവമാണെന്ന ചിത പുലർത്തിയ ആളായിരുന്നു അമ്മയെന്നതിനാൽ അച്ഛനെ പറ്റി പറയുന്നതൊന്നും അമ്മ വിശ്വസിക്കില്ലെന്ന് താൻ ഭയന്നിരുന്നതായും കുടുംബത്തിലുള്ള മറ്റുള്ളവരുടെ അധിക്ഷേപങ്ങൾ കേൾക്കേണ്ടിവരുമെന്നതുമാണ് 15 വയസ് വരെ മൗനമായിരിക്കാൻ കാരണമായതെന്നും ഖുശ്ബു പറയുന്നു.
 
 16 വയസെത്തും മുൻപെ അച്ഛൻ ഉപേക്ഷിച്ച് പോകുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണം പോലും എവിടെ നിന്ന് ലഭിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് തങ്ങളെ അച്ഛൻ ഉപേക്ഷിച്ചതെന്നും ഖുശ്ബു പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments