Webdunia - Bharat's app for daily news and videos

Install App

International Women's Day 2023: ഡിജിറ്റൽ ലോകം എല്ലാവരുടേതുമാണ്, ഡിജിറ്റൽ സമത്വവും ആവശ്യം

Webdunia
ചൊവ്വ, 7 മാര്‍ച്ച് 2023 (19:31 IST)
ലോകത്തിൽ വിവിധ തുറകളിലായി തങ്ങളുടെ പ്രവർത്തന മേഖലകളിൽ സ്ത്രീകൾ നൽകുന്ന സംഭാവനകളെ ആദരിക്കുന്നതിനായുള്ള ദിനമാണ് വനിതാ ദിനമായി ലോകം കൊണ്ടാടുന്നത്. ഇത്തവണ മാർച്ച് 8ന് മറ്റൊരു വനിതാ ദിനം കൂടി വരുമ്പോൾ ഡിജിറ്റൽ ലോകം എല്ലാവർക്കും എന്ന തീമാണ് ഐക്യരാഷ്ട്രസഭ തീരുമാനിച്ചിരിക്കുന്നത്.
 
ഐക്യരാഷ്ട്രസംഘടനയുടെ കണക്കുകൾ പ്രകാരം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ പ്രവർത്തിക്കുന്നവരിൽ 22 ശതമാനമാണ് സ്ത്രീകളുള്ളത്. ഇതിൽ തന്നെ പലരും ലിംഗത്തിൻ്റെ പേരിൽ വേർതിരിവ് അനുഭവിക്കുന്നവരാണ്.125 രാജ്യങ്ങളിലെ സ്ത്രീ ജേർണലിസ്റ്റുകളിൽ നടത്തിയ പഠനത്തിൽ 73 ശതമാനം പേരും തങ്ങളുടെ ജോലിയുടെ ഭാഗമായി ഓൺലൈൻ വയലൻസ് അഭിമുഖീകരിക്കുന്നവരാണെന്ന് പറയുന്നു.
 
ഡിജിറ്റൽ രംഗത്ത് സ്ത്രീകളുടെ സംഭാവനകൾ വർധിച്ചിട്ടുണ്ടെങ്കിലും ചരിത്രപരമായി ഈ നേട്ടങ്ങൾക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല. ഡിജിറ്റൽ ലോകത്തും സ്ത്രീകൾ അടിച്ചമർത്തപ്പെടുകയാണ്. ഡിജിറ്റൽ ലോകത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന സൈബർ അബ്യൂസുകൾ കുറയ്ക്കുക  കൂടാതെ ഡിജിറ്റൽ തൊഴിലിടങ്ങളിലെ സ്റ്റീരിയോ ടൈപ്പുകൾ ഇല്ലാതെയാക്കുക ഇതെല്ലാമാണ് ഡിജിറ്റൽ ലോകം എല്ലാവർക്കും എന്ന തീമിലൂടെ ഉദ്ദേശിക്കുന്നത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ സാങ്കേതിക വിപ്ലവം തന്നെ നടക്കുമെന്ന് കരുതുമ്പോൾ സ്ത്രീകൾ പിന്നോട്ട് പോകാതിരിക്കാതെ സൂക്ഷിക്കണമെന്നും ഈ വനിതാ ദിനത്തിൽ യുഎൻ ഓർമിപ്പിക്കുന്നു.
 
ഒരു ഡിജിറ്റൽ വിപ്ലവത്തിലേക്ക് ലോകം കുതിയ്ക്കുമ്പോൾ അവിടെ കൃത്യമായും സ്ത്രീകളുടെ സംഭാവനകൾ ഉണ്ടായിരിക്കണം.ഓൺലൈനിലും ഉത്തരവാദിത്തമുള്ള പൗരന്മാരാകാനും അച്ചടക്കം പാലിക്കാനും ഓൺലൈൻ ഇടങ്ങൾ സൈബർ ബുള്ളിയിംഗ് ഇടങ്ങളാക്കാതെ നോക്കണമെന്നും യു എൻ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങള്‍; നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, അനുഭവിക്കുക മാത്രം

പട്ടിണി കിടക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടും!

ചുണ്ടുകള്‍ വരണ്ടു പൊട്ടുന്ന കാലം

അടുക്കളയിലെ ഈ രണ്ടു സാധനങ്ങളുടെ ഉപയോഗം കുറയ്ച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളെ അകറ്റാം

തോന്നിയ പോലെ തുറക്കരുത് കോണ്ടം പാക്കറ്റ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments