Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണ പാദസരം ഇടരുതെന്ന് പഴമക്കാർ പറയുന്നതെന്തുകൊണ്ട്?

സ്വർണ പാദസരം ഇടരുതെന്ന് പഴമക്കാർ പറയുന്നതെന്തുകൊണ്ട്?
, തിങ്കള്‍, 29 ജൂലൈ 2019 (17:17 IST)
ഇപ്പോൾ ഫാഷന്റെ ലോകത്താണ് യുവത്വം. ട്രെൻഡായ എല്ലാത്തിനേയും ഒരിക്കലെങ്കിലും പരീക്ഷിച്ച് നോക്കാത്തവരില്ല. അത്തരത്തിൽ ഒരിക്കൽ ട്രെൻഡായതാണ് സ്വർണപാദസരം. പിന്നീട് ഇത് പെൺകുട്ടികൾ സ്ഥിരം ഉപയോഗിച്ച് തുടങ്ങുകയായിരുന്നു. വിവാഹത്തിനൊരുങ്ങുന്ന പെണ്ണിനു സ്വർണപാദസരം നിർബന്ധമാണെന്ന് വരെ ഇപ്പോഴുള്ളവർ ചിന്തിക്കും. 
 
എന്നാൽ, ഈ ഒരു രീതിയോട് പഴമക്കാർ എന്നും മുഖം തിരിച്ചിട്ടേ ഉള്ളു. കൊലുസെപ്പോഴും വെള്ളി കൊണ്ടുള്ളതായിരിക്കും. പഴയകാലത്ത് വെള്ളി പാദസരങ്ങളാണ് ഭൂരിഭാഗം പെണ്‍കുട്ടികളും അണിഞ്ഞിരുന്നത്. എത്ര ധനികരാണെങ്കില്‍ കൂടി ഈ രീതിയില്‍ മാറ്റമില്ലായിരുന്നുവെങ്കില്‍ ഇന്ന് സ്വര്‍ണ പാദസരത്തോടാണു സ്ത്രീകള്‍ക്കു കൂടുതല്‍ താല്‍പ്പര്യം.
 
വെള്ളിയ്ക്ക് ഭാഗ്യത്തെ ആകര്‍ഷിക്കാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ പ്രതിരൂപമാണ് സ്വര്‍ണമെന്നും അത് കാലില്‍ പാദസരമായി ധരിച്ചാല്‍ദേവിയെ നിന്ദിക്കുന്നതിനു തുല്ല്യമാണെന്നുമായിരുന്നു വിശ്വസിച്ചിരുന്നത്. ഇത് നെഗറ്റീവ് ചിന്തീഗതികളാണ് നമുക്ക് തരുന്നതെന്നും ഇക്കൂട്ടർ വാദിക്കുന്നു. 
 
ഈ വിശ്വാസം ശക്തമായി തുടര്‍ന്നു വന്നതിനാലാണ് എത്ര സമ്പന്നര്‍ ആയിരുന്നാല്‍ കൂടി പാദസരത്തിന് സ്വര്‍ണം ഉപയോഗിക്കാന്‍ മടി കാണിച്ചിരുന്നത്. എന്നാല്‍, കാലം മാറിയതനുസരിച്ച് ഇന്നത്തെ സമൂഹവും മാറി. വെള്ളിയോട് മടി കാണിക്കുകയും സ്വര്‍ണം പാദസരമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തേന്‍ ആദ്യം മധുരിക്കും, പിന്നെ കയ്‌ക്കും!