ഗര്‍ഭിണികൾ നാരങ്ങ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!

ഗര്‍ഭകാലത്തെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും നാരങ്ങ വെള്ളം കുടിക്കുന്നത്‌ ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു

ഞായര്‍, 28 ജൂലൈ 2019 (15:43 IST)
ഗര്‍ഭകാലത്ത്‌ നാരങ്ങ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഗര്‍ഭകാലത്ത്‌ ഛര്‍ദി ശമിക്കാന്‍ നല്ലൊരു പ്രതിവിധിയാണ്‌ നാരങ്ങ വെള്ളമെന്ന്‌ പഠനങ്ങൾ പറയുന്നു. സിട്രിക്ക്‌ ആസിഡ്‌ ധാരാളം അടങ്ങിയ നാരങ്ങ ഗര്‍ഭകാലത്തെ ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും സഹായിക്കുന്നു. പിഎച്ച്‌ ലെവല്‍ നിയന്ത്രിക്കാനും കാലിലും കൈയ്യിലും നീര്‌ വരുന്നത്‌ തടയാനും നാരങ്ങ വെള്ളം കുടിക്കുന്നത്‌ നല്ലതാണെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. 
 
ഗര്‍ഭകാലത്തെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും നാരങ്ങ വെള്ളം കുടിക്കുന്നത്‌ ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു.നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക്‌ ആസിഡ്‌ കൊളസ്‌ട്രോള്‍ ലെവല്‍ നിയന്ത്രിക്കാനും സഹായിക്കുന്നു. ഛര്‍ദി പോലെ തന്നെ ഗര്‍ഭകാലത്തെ മറ്റൊരു പ്രശ്‌നമാണ്‌ മലബന്ധം.
 
ദിവസവും ഒന്നോ രണ്ടോ ഗ്ലാസ്‌ നാരങ്ങ വെള്ളം കുടിക്കുന്നത്‌ മലബന്ധം മാറ്റാനും സഹായിക്കുമെന്ന്‌ സോണാലി റൂഡറിന്റെ നാച്ചറ്വല്‍ പ്രെഗ്നസി കുക്ക്‌ബുക്കില്‍ പറയുന്നു. ഗര്‍ഭകാലത്ത്‌ ജലദോഷം, ചുമ, പനി എന്നിവ വരാതിരിക്കാന്‍ നാരങ്ങ വെള്ളത്തില്‍ അല്‍പം ഇഞ്ചി ചേര്‍ത്ത്‌ കഴിക്കുന്നത്‌ ഏറെ സഹായകമാകും.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രാത്രി മേക്കപ്പിട്ട് ഉറങ്ങിയാല്‍ സംഭവിക്കുന്നത് ഇതാണ്!