Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിഗരറ്റ് വലിച്ചോളൂ... പക്ഷെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് !

പുകവലിയേക്കാള്‍ വലിയ ഭീഷണിയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗമെന്നാണ് പുതിയ കണ്ടെത്തല്‍.

സിഗരറ്റ് വലിച്ചോളൂ... പക്ഷെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് !
, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (15:24 IST)
പുകവലി അപകടകരമാണെന്ന് സിഗരറ്റ് പാക്കറ്റിന്റെ പുറത്തുവരെ എഴുതിവച്ചിട്ടുണ്ട്. മരണത്തിലേക്കുള്ള വഴി തെളിയിക്കുമെന്നാണ് പുകവലിക്കാര്‍ക്കുള്ള മുന്നറിയിപ്പ്. എന്നാല്‍ പുകവലിയേക്കാള്‍ വലിയ ഭീഷണിയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗമെന്നാണ് പുതിയ കണ്ടെത്തല്‍. 
 
അടിയന്തരഘട്ടത്തില്‍ മൊബൈല്‍ ഫോണുകള്‍ക്ക് ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ കാന്‍സറിലേക്ക് വരെ നയിക്കാവുന്ന ബ്രെയിന്‍ ട്യൂമറകള്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ഈ അപകടം ആസ്ബറ്റോസും പുകവലിയും സൃഷ്ടിക്കുന്നതിനേക്കാള്‍ ഭീകരമാണ്.
 
പുകവലി ഓരോവര്‍ഷവും ലോകത്താകമാനം 50 ലക്ഷം പേരെ കൊല്ലുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാല്‍ ഇതിലും കൂടുതലാളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലൂടെ മരിക്കുന്നുവെന്നാണ് കണക്ക്. സെല്‍ഫോണ്‍ വരുത്തുന്ന പ്രശ്നങ്ങളെ കുറിച്ച് നടന്നിട്ടുള്ള നൂറിലേറെ പഠനങ്ങളെ വിലയിരുത്തിയ ശേഷമാണ് ഇക്കാര്യം വെളിപ്പെട്ടത്.
 
കഴിയുമെങ്കില്‍ മൊബൈല്‍ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് നല്ലതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇല്ലെങ്കില്‍ മാരകമായ ബ്രെയിന്‍ ട്യൂമറും അതുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും മൂലമുണ്ടാകുന്ന മരണങ്ങളുടെ നിരക്ക് അടുത്ത ദശാബ്ദത്തില്‍ വന്‍‌തോതില്‍ ഉയരുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഷണ്ടിയാണ് പ്രശ്നം അല്ലേ ? മറ്റൊന്നുമല്ല... ഇതുതന്നെയാണ് അതിന് കാരണം !