Select Your Language

Notifications

webdunia
webdunia
webdunia
webdunia

"പ്രായം വെറും പതിനാറ്" ഫൈനലിൽ നിരാശപ്പെടുത്തിയെങ്കിലും റെക്കോർഡ് ബുക്കിൽ ഇടം നേടി ഷഫാലി

അഭിറാം മനോഹർ

, ഞായര്‍, 8 മാര്‍ച്ച് 2020 (16:34 IST)
ലോക വനിതാ ദിനത്തിൽ വനിതാ ട്വെന്റി 20 ലോകകപ്പിന്റെ ഫൈനലിൽ തിളങ്ങാനായില്ലെങ്കിലും റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച് ഇന്ത്യയുടെ പതിനാറുവയസ്സുകാരി ഷഫാലി വർമ.ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് ഷഫാലി സ്വന്തമാക്കിയത്.
 
2013-ല്‍ ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ച വെസ്റ്റിന്‍ഡീസ് വനിതാ ക്രിക്കറ്റ് താരം ഷാക്വാന ക്വിന്റെയ്‌ന്റെ പേരിലായിരുന്നു നിലവില്‍ ഈ റെക്കോഡ്.2013ൽ ലോകകപ്പ് ഫൈനൽ കളിക്കുമ്പോൾ 17 വര്‍ഷവും 45 ദിവസവുമായിരുന്നു ഷാക്വാനയുടെ പ്രായം. 16 വർഷവും 40 ദിവസവും പൂർത്തിയാകുമ്പോഴാണ് ഷഫാലി ഫൈനൽ മത്സരത്തിനിറങ്ങിയത്. 
 
ടൂർണമെന്റിൽ ഷഫാലി വർമയുടെ വെടിക്കെട്ട് പ്രകടനങ്ങൾ ഇന്ത്യൻ വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ചിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറയുന്ന താരം ഫൈനൽ വരെ ഇന്ത്യയെ എത്തിക്കുന്നതിൽ വിജയിച്ചെങ്കിലും ഫൈനൽ മത്സരത്തിൽ ആദ്യ ഓവറിൽ തന്നെ പുറത്താവുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പക്ഷിപനി മനുഷ്യരിലേക്കും പടരുമോ? എന്തെല്ലാം ശ്രദ്ധിക്കണം?