മാര്‍ച്ച് 24 ന് ആണ് ലോകാരോഗ്യ സംഘടന ക്ഷയരോഗ ദിനം ആചരിക്കുന്നത്. തടയാനും ചികിത്സിച്ച് ഭേദമാക്കനും കഴിയുന്ന പകര്‍ച്ച് രോഗമാണ് ട്യൂബര്‍കുലോസിസ് എന്ന ക്ഷയം. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ ക്ഷയരോഗം വന്ന് മരണപ്പെട്ടവരുടെ ലിസ്റ്റ് വലുതാണ്. നേരത്തെ കണ്ടു പിടിക്കാനായാല്‍ ക്ഷയം ചികിത്സിച്ച് മാറ്റാവുന്നതേ ഉള്ളൂ. ക്ഷയരോഗത്തെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
1. ലോകത്ത് മരണങ്ങൾക്കുള്ള 10 കാരണങ്ങളിൽ ഒന്ന് ക്ഷയരോഗമാണ്.
2. മുതിർന്നവരെയാണ് രോഗം കൂടുതലും ബാധിക്കുന്നത്.
3. ലോകത്ത് 8 ശതമാനം ക്ഷയരോഗത്തിനും കാരണം പുകവലിയാണ്.
4. ക്ഷയരോഗം പടരുന്നത് വായുവിലൂടെയാണ്.
5. എച്ച് ഐവി ബാധിതരുടെ മരണത്തിന് പ്രധാന കാരണം ക്ഷയരോഗമാണ്.