യോഗാസനം ശാരീരികവും മാനസികവുമായ നിയന്ത്രണം കൈവരുത്തുക എന്നതിനെക്കാളുപരി ഒരു ജീവിതക്രമം തന്നെയാണ്. യോഗാസനത്തിലെ യാമങ്ങളും(നിയന്ത്രണങ്ങള്‍) നിയമങ്ങളും (നിരീക്ഷണങ്ങള്‍) ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിലേക്കുള്ള വഴികളാണ്. സാമൂഹ്യജീവിതത്തില്‍ ദൈവീകമായ അവബോധം കൊണ്ടു വരാന്‍ യോഗസനം വഴി കഴിയുന്നതാണ്.
യാമങ്ങള്‍
യാമങ്ങളെയും നിയമങ്ങളെയും കുറിച്ച് നിരവധി വ്യാഖ്യാനങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട്. ഭാഗവത പുരാണത്തില്‍ പന്ത്രണ്ട് യോഗനിയന്ത്രണങ്ങളെ കുറിച്ച് വിവരണമുണ്ട്. എന്നാല്‍, ‘പരാശര്‍ സ്മൃതി’യില്‍ പത്തെണ്ണത്തെ കുറിച്ചേ വിവരണമുള്ളൂ. അതേസമയം, പതജ്ഞലിയുടെ യോഗസുത്രത്തില്‍ അന്‍ച് യാമങ്ങളെ കുറിച്ച് മാത്രമേ വിശദീകരിക്കുന്നുള്ളൂ. ഈ അഞ്ച് യാമങ്ങള്‍ മഹത്തായ പ്രപഞ്ച സത്യങ്ങളാണെന്ന്(വ്രതങ്ങള്‍) കരുതപ്പെടുന്നു. കാരണം, ഇത് ജാതിയോ വിശ്വാസമോ സമയമോ സാഹചര്യങ്ങളോ നോക്കാതെ അനുഷ്ഠിക്കാന്‍ കഴിയുന്നതാണ്.
സമൂഹത്തില്‍ ഒരാള്‍ എങ്ങനെ ഇടപെടണമെന്നും സാമൂഹ്യഅച്ചടക്കങ്ങളെ കുറിച്ചും ഇത് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നു. ഈ അഞ്ച് യാമങ്ങള്‍ ഏതൊക്കെ ആണെന്ന് നോക്കാം.
അഹിംസ
സത്യം
അസ്തേയം
ബ്രഹ്മചര്യം
അപരിഗ്രഹ
യാജ്ഞവല്‍ക്യ സംഹിത പ്രകാരം ചിന്തയിലും സംസാരത്തിലും പ്രവൃത്തിയിലും അഹിംസ(അക്രമരാഹിത്യം) പാലിക്കുക എന്നാണ്. അനുകമ്പ, സ്നേഹം, ക്ഷമ, അത്മാഭിമാനം എന്നിവ ഉണ്ടാവേണ്ടതുണ്ടെന്ന് ഇതില്‍ പറയുന്നു.
പതജ്ഞലിയുടെ അഭിപ്രായമനുസരിച്ച് സത്യം എന്നത് മനസിലും വാക്കുകളിലും പ്രവൃത്തിയിലും ഉള്ള ആത്മാര്‍ത്ഥതയാണ്. തന്‍റെ ചിന്തകള്‍ തുറന്ന് പറയുകയും അതിനനുസൃതമായി പ്രവൃത്തിക്കുകയും വേണം.
ആസ്തേയം എന്നാല്‍ മോഷണമില്ലാത്ത അവസ്ഥയാണ് ഉദേശിക്കുന്നത്. ചിന്ത, വാക്കുകള്‍, പ്രവൃത്തി എന്നിവ ഒരാളുടെ സ്വന്തമായിരിക്കണം. മറ്റൊരാളുടെ മുതല്‍ ആഗ്രഹിക്കുന്നതില്‍ നിന്നും അസൂയയില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കേണ്ടതാണെന്നും വിശദീകരണമുണ്ട്.
ബ്രഹ്മചര്യത്തിന് വേദങ്ങളും പുരാണങ്ങളും സ്മൃതികളും അതിമഹത്തായ സ്ഥാനമാണ് കല്‍പ്പിച്ചിരിക്കുന്നത്. ഒരാളുടെ സ്വഭാവമാണ് അയാളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. എല്ലാവിധ ഇന്ദ്രിയസുഖങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്ന് യാമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഭൌതീക സുഖങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുക ആണ് അപിഗ്രഹ കൊണ്ടു അര്‍ത്ഥമാക്കുന്നത്. എല്ലാവിധ ഇന്ദ്രിയ സുഖങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനിന്നാലേ ഈ അവസ്ഥ പ്രാപിക്കാന്‍ കഴിയൂ എന്ന് മഹര്‍ഷിമാര്‍ പറയുന്നു.