Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടമ്പുളി ഇട്ട മീൻ കറി ഉണ്ടാക്കി നോക്കിയാലോ?

കുടമ്പുളി
മീൻ കറി ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. കുടമ്പുളിയിട്ട മീൻ കറിയാണെങ്കിൽ പറയുകയും വേണ്ട. മലബാർ മേഖകളിലെ മീൻ കറികൾക്ക് ഒരു പ്രത്യേക രുചിയുമാണ്. രുചികരമായ കുടമ്പുളിയിട്ട മീന്‍ കറി ഉണ്ടാക്കുന്ന വിധം.
 
ചേരുവ:
 
മീന്‍ കഷണങ്ങളാക്കിയത്‌ - അര കിലോ
മുളക് എണ്ണയില്‍ വറുത്ത് പൊടിച്ചത്-  3 ടീസ്പൂണ്‍
മല്ലിപ്പൊടി-1/2 ടീസ്പൂണ്‍
കടുക്- ചെറിയ അളവ് 
ഇഞ്ചി- ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി- 6 അല്ലി
കുടമ്പുളി - 2 അല്ലി
വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില- 2 ഇതള്‍
 
ഉണ്ടാക്കുന്ന വിധം:
 
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ അല്‍പ്പം കടുക് ഇട്ട് പൊട്ടിയ ശേഷം കുനുകുനെയരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി എന്നീ ചേരുവകള്‍ നല്ലതുപോലെ മൂപ്പിക്കുക. ഇതില്‍ കറിവേപ്പില ഇട്ട് ഇളക്കി മുളകും മല്ലിയും കൂടി ഇട്ട് ഇളക്കുക. ഈ മിശ്രിതത്തില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മീന്‍ കഷ്ണങ്ങള്‍ കൂടി ഇട്ടു വേവിക്കുക. പുളി ഇതളായിത്തന്നെ ഇടുക. വെന്തു കുറുകിക്കഴിയുമ്പോള്‍ താത്തുവയ്ക്കുക. മരച്ചീനിയോടൊപ്പം ഒന്നാംതരം കറിയാണ് കുടമ്പുളിയിട്ട മീന്‍ കറി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എണീറ്റ ഉടനെ ഫോൺ നോക്കാറുണ്ടോ?; എങ്കിൽ സൂക്ഷിക്കണം!