Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശാരീരിക സന്തുലനവും ശക്തിയും നല്‍കുന്ന വജ്രാസനത്തെ പരിചയപ്പെടാം

ശാരീരിക സന്തുലനവും ശക്തിയും നല്‍കുന്ന വജ്രാസനത്തെ പരിചയപ്പെടാം

Vajrasanam
സ്ഥിരമായി വജ്രാസനം ചെയ്യുന്നത് ശാരീരിക സന്തുലനവും ശക്തിയും നല്‍കും. സംസ്കൃതത്തില്‍ “വജ്ര” എന്ന വാക്കിന് “ശക്തിയുള്ളത്” എന്നാണര്‍ത്ഥം. ഈ ആസനത്തില്‍ ഇരിക്കുന്ന ആള്‍ക്ക് വജ്രത്തെപോലെ കടുപ്പമുണ്ടെന്ന് കാണുന്നവര്‍ക്ക് തോന്നാം. അതുകൊണ്ടു തന്നെ ഈ പേര് അന്വര്‍ത്ഥമാണെന്നും കാണാം.

വജ്രാസനം ചെയ്യേണ്ട രീതി

* കാലുകള്‍ മുന്നോട്ട് നിവര്‍ത്തി ഇരിക്കുക.
* ഓരോ കാലുകളായി പൃഷ്ഠത്തിനു താഴേക്ക് മടക്കി ഇരിക്കുക.
* കാല്‍പ്പാദങ്ങള്‍ മുകളിലേക്കായിരിക്കാന്‍ ശ്രദ്ധിക്കണം.
* ഇനി പിന്‍ഭാഗം ഭൂമിയില്‍ ഉറപ്പിച്ച് ഇരിക്കണം.
* പിന്‍ഭാഗം കാല്‍പ്പാദങ്ങള്‍ക്ക് ഇടയില്‍ ആയിരിക്കണം.
* രണ്ട് കാലുകളിലെയും വിരലുകള്‍ പരസ്പരം ചൂണ്ടുന്ന നിലയില്‍ ആയിരിക്കണം.
* കാല്‍മുട്ടുകള്‍ അടുത്തടുത്തായിരിക്കാന്‍ ശ്രദ്ധിക്കണം.
* കൈപ്പത്തികള്‍ മുട്ടുകളില്‍ വയ്ക്കുക.
* വജ്രാസനം ചെയ്യുമ്പോള്‍ ശരീരം ഇളകാതെ നടുവ് നിവര്‍ത്തി വേണം ഇരിക്കാന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിരല്‍ത്തുമ്പിലുണ്ട് എല്ലാ ലൈബ്രറികളും!