Select Your Language

Notifications

webdunia
webdunia
webdunia
webdunia

Monthly Horoscope December 2025: വ്യാപാരം മെച്ചപ്പെടും, ബന്ധുക്കളോട് നീരസം പാടില്ല, ഡിസംബർ മാസം നിങ്ങൾക്കെങ്ങനെ?, സമ്പൂർണ്ണ മാസഫലം

August 2025 monthly horoscope,Horoscope August 2025 predictions,Zodiac sign predictions August 2025,August 2025 astrology forecast,ഓഗസ്റ്റ് 2025 മാസഫലങ്ങൾ,ഓഗസ്റ്റ് 2025 രാശിഫലം,2025 ഓഗസ്റ്റ് മാസ രാശി ഫലം,മാസഫലം ഓഗസ്റ്റ് 2025 മലയാളത്തിൽ

അഭിറാം മനോഹർ

, തിങ്കള്‍, 1 ഡിസം‌ബര്‍ 2025 (13:07 IST)
മേടം
 
ദൈവിക കാര്യങ്ങളില്‍ മനസ്സ് അര്‍പ്പിക്കുക. അനാവശ്യ കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക. സഹോദരങ്ങളുമായി പിണങ്ങാനിടവരും. വ്യാപാരത്തില്‍ ജാഗ്രത പുലര്‍ത്തുക. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ഉദ്യോഗത്തില്‍ ഉന്നതാധികാരികളുടെ പ്രീതി ലഭിച്ചേക്കും. ബന്ധുക്കളോട് നീരസം പാടില്ല. ചുറ്റുപാടുകള്‍ പൊതുവേ നന്ന്. സുഹൃത്തുക്കളും ബന്ധുക്കളും സഹകരിക്കും. കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന സ്വരച്ചേര്‍ച്ചയില്ലായ്മ കുറയും. ഏത് പ്രവൃത്തിയും നന്നായി ആലോചിച്ച് ചെയ്യുക. ആരോഗ്യനില തൃപ്തികരമല്ല. മാതൃ ബന്ധുക്കളുമായി പിണങ്ങാന്‍ ഇടവരും. അനാവശ്യ വാഗ്വാദങ്ങളില്‍ ഇടപെടാതിരിക്കുന്നത് ഉത്തമം. 
 
ഇടവം
 
ചുറ്റുപാടുകളുമായി കൂടുതല്‍ ഇടപഴകും. മാതൃ ബന്ധുക്കളുടെ സഹായം ഉണ്ടാകും. നിങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഉടന്‍ ചെയ്തുതീര്‍ക്കും. മാസശമ്പളക്കാര്‍ക്ക് പ്രശ്നങ്ങള്‍ ഇല്ലാതാകും. മാതാപിതാക്കളുടെ സ്നേഹവും സഹകരണവും വര്‍ദ്ധിക്കും. അടുപ്പമുള്ളവരാല്‍ അനാവശ്യമായ അലച്ചില്‍ ടെന്‍ഷന്‍ എന്നിവ ഉണ്ടാകും. ഊഹക്കച്ചവടത്തില്‍ ലാഭം ഉണ്ടാകും. സ്വത്തുതര്‍ക്കങ്ങളില്‍ ധൃതിയില്‍ തീരുമാനങ്ങളെടുക്കരുത്. പ്രബലരുടെ സഹായം ലഭ്യമാവും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. സഹപ്രവര്‍ത്തകരുടെയും ജോലിക്കാരുടെയും സഹകരണം ലഭിക്കും. 
 
മിഥുനം
 
ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ് സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. ഊഹക്കച്ചവടത്തില്‍ ലാഭം ഉണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ആരോഗ്യനില തൃപ്തികരമാകും. ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. പെണ്‍കുട്ടികളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കും. അയല്‍ക്കാരോടുള്ള സ്നേഹപൂര്‍വമായ പെരുമാറ്റം തുടരുന്നതാണ്. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും. എന്തു ചെലവു ചെയ്തും സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കും. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും.ജോലിസ്ഥലത്ത് മേലധികാരികളെ അനുസരിച്ച് പോകുന്നതാണ്. പൊതുവേ നല്ല സമയമാണിത്. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത് ഏതു തരത്തിലും വസൂലാക്കും.
 
കര്‍ക്കടകം
ഏറെനാളായി അലട്ടുന്ന പ്രശ്നങ്ങള്‍ ഇല്ലാതാകും. പെണ്‍കുട്ടികള്‍ നന്നായ പെരുമാറ്റം കാഴ്ചവയ്ക്കും. സന്താനങ്ങളുടെ പ്രവൃത്തിയില്‍ അഭിമാനം കൊള്ളും. കുഴപ്പങ്ങളെല്ലാം ഇല്ലാതാകും. ആരോഗ്യം തൃപ്തികരമായിരിക്കും. കടം സംബന്ധിച്ച പ്രശ്നങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരും. ഭാര്യാ-ഭര്‍തൃ ബന്ധം മെച്ചപ്പെടും. വിദ്യാഭ്യാസ കാര്യങ്ങളുടെ പുരോഗതിക്കായി പലതും ചെയ്യും. ചുറ്റുപാടുകള്‍ മെച്ചപ്പെടും. പലജോലികളും വളരെ വേഗം തീര്‍ക്കും. പല ഇലക്ട്രോണിക് സാധനങ്ങളും വാങ്ങും. ആര്‍ക്കും തന്നെ ജാമ്യം നില്‍ക്കുകയോ സാക്ഷി പറയുകയോ ചെയ്യരുത്. മരാമത്ത് പണികളില്‍ കൂടുതലായി ഏര്‍പ്പെടും. ഈ മാസം പൊതുവേ നല്ലതാണ്. കുടുംബാംഗങ്ങളുമായി സ്നേഹത്തോടെ കഴിയും.
 
ചിങ്ങം
 
കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക് പൊതുവേ നല്ല സമയമാണിത്. പല കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കുന്നതാണ്. ഊഹക്കച്ചവടത്തില്‍ ലാഭം ഉണ്ടാകും. പുതിയ ചിന്തകള്‍ പിറക്കും. പെണ്‍കുട്ടികള്‍ക്ക് പല ചെറിയകാര്യങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാകും. ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. സഹോദര സഹായം ലഭ്യമാകും. അടച്ചു തീര്‍ക്കാനുള്ള പഴയ കടങ്ങള്‍ വീടുന്നതാണ്. പിതാവിന്റെ ആരോഗ്യനിലയില്‍ ശ്രദ്ധ ആവശ്യമാണ്. പണം സംബന്ധമായ പ്രശ്നങ്ങള്‍ കുറയുന്നതാണ്. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും.
 
കന്നി
 
ദമ്പതികള്‍ തമ്മില്‍ വിട്ടുവീഴ്ച ചെയ്യുന്നത് നല്ലത്. സന്താനങ്ങളാല്‍ സന്തോഷം കൈവരും. എതിരാളികളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തും. പ്രശ്നങ്ങള്‍ തീര്‍ന്നുകിട്ടും. ചെലവുകളെ സമര്‍ത്ഥമായി നിയന്ത്രിക്കും. കുടുംബത്തില്‍ സാധാരണ രീതിയിലുള്ള സന്തോഷം കളിയാടും.പെണ്‍കുട്ടികള്‍ക്ക് പല ശുഭകാര്യങ്ങളും നടക്കും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ ആലോചിക്കും. പുതിയ ചിന്തകള്‍ ഉടലെടുക്കും. സഹോദര സഹായം ലഭിക്കും. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യും.ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും. കൂട്ടുതൊഴിലിലെ പങ്കാളികളുമായി ഒത്തുപോവുക. ഉദ്യോഗത്തില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. 
 
തുലാം
 
ഏര്‍പ്പെടുന്ന ഏതുകാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണം. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും. പഴയ കടം വീട്ടും. സഹോദരീ സഹോദര സഹായം ലഭ്യമാകും. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിവാഹത്തില്‍ സംബന്ധിക്കും. സന്താനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടും. ചില്ലറ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. സ്വന്തത്തിലും ബന്ധത്തിലുമുള്ളവരോട് പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യും. അയല്‍ക്കാരോടുള്ള ബന്ധം മെച്ചപ്പെടും. ചുറ്റുപാടുകള്‍ നന്നായിരിക്കും. പെണ്‍കുട്ടികള്‍ക്ക് മാതാപിതാകളുടെ ആശീര്‍വാദവും സഹായവും ഏതുകാര്യത്തിലും ലഭിക്കും. ഓഫീസില്‍ മേലധികാരികളോട് വിട്ടുവീഴ്ച ചെയ്തുപോകുന്നത് നല്ലത്. 
 
വൃശ്ചികം
 
വാര്‍ത്താ മാധ്യമരംഗത്ത് പ്രശസ്തി. രോഗങ്ങള്‍ കുറയും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. രാഷ്ട്രീയമേഖലയില്‍ പ്രശസ്തി. മാതാപിതാക്കളില്‍നിന്ന് ധനസഹായം. ഭൂമിസംബന്ധമായി കേസുകള്‍ക്ക് സാധ്യത. കലാരംഗത്ത് അംഗീകാരം. പ്രേമസാഫല്യം. വാഹനലാഭം. കേസുകള്‍ ഒത്തുതീര്‍പ്പിലാകും. മത്സരരംഗത്ത് വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരില്‍നിന്ന് അപമാനം. പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവയ്ക്ക് യോഗം. സ്‌നേഹത്തോടെയുള്ള പ്രവര്‍ത്തികളിലൂടെ എന്തും നേടാമെന്ന വിശ്വാസം യാഥാര്‍ത്ഥ്യമാകും. ആജ്ഞാ പൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതത്തില്‍ ഉന്നത വിജയം കൈവരിക്കും. ആഡംബര വസ്തുക്കള്‍ പലതും കൈവശപ്പെടുത്തും. അവിചാരിതമായി പണം കൈവശം വന്നുചേരുന്നതാണ്. മാതാപിതാക്കളുടെ ആരോഗ്യ നിലയില്‍ മെച്ചമുണ്ടാകും.
 
ധനു
 
താമസ സ്ഥലം മാറുന്നതിനെ കുറിച്ച് ആലോചിക്കും. പ്രയാസമേറിയ പല കാര്യങ്ങളും അനായാസേന ചെയ്തു തീര്‍ക്കാന്‍ കഴിയുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കും. ആരോഗ്യം ഉത്തമമായിരിക്കും. വിദ്യാരംഗത്തെ തടസ്സംമാറും. അനാവശ്യമായ വിവാദം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതല്‍ മാതൃകാപരമാകും. പ്രേമബന്ധത്തില്‍ കലഹം. തൊഴില്‍രംഗത്ത് സ്ഥിരതയും ഉന്നതിയും ഉണ്ടാകും. രാഷ്ട്രീയമേഖലയില്‍ വിവാദങ്ങള്‍ക്ക് യോഗം സഹോദരങ്ങളുടെ സഹായം ലഭിക്കും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. ഗൃഹത്തില്‍ അസാധാരണമായ വിധത്തിലുള്ള സന്തോഷം കളിയാടും. അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹിക്കും. കലാപരമായ രംഗങ്ങളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതാണ്. ആചാരാനുഷ്ഠാനങ്ങളില്‍ മുറുകെ പിടിച്ചുള്ള ജീവിതമായിരിക്കും നയിക്കുക. മാനസികമായ പിരിമുറുക്കങ്ങള്‍ ഇല്ലാതാവും. പൊതുവേ സന്തോഷകരമായ ആഴ്ചയാണിത്.
 
മകരം
 
പൊതുവേ പ്രശ്നങ്ങളെ തരണം ചെയ്യുന്ന സമയമാണിത്. ബന്ധുസമാഗമം, ഇഷ്ടഭോജ്യം എന്നിവ ഫലം. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും കൂട്ടു വ്യാപാരത്തിലെ പ്രശ്നങ്ങളെ അതിജീവിക്കും. ജോലിസ്ഥലത്തെ ഉന്നതധികാരികളുടെ ശല്യപ്പെടുത്തലുകള്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ ആലോചിച്ചു കാര്യങ്ങള്‍ നടപ്പിലാക്കുക. അവിചാരിതമായ അലച്ചിലിന് സാധ്യത. അടിസ്ഥാനമില്ലാതെ ആരോപണങ്ങള്‍, ശത്രു ശല്യം എന്നിവയ്ക്ക് സാധ്യത. യാത്രയില്‍ ജാഗ്രത പാലിക്കുക. ആരെയും കണ്ണടച്ചു വിശ്വസിക്കരുത്. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. ഉദ്ദേശിച്ച കാര്യങ്ങള്‍ മിക്കതും ഫലപ്രാപ്തിയിലെത്തും. അനാവശ്യമായ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നത് ഉത്തമം. ഏത് പ്രവൃത്തിയും നന്നായി ആലോചിച്ച് മാത്രം ചെയ്യുക.സഹോദര സമാഗമം ഉണ്ടാകും. വാഹനങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. അവിചാരിതമായ ധനലഭ്യത.
 
 
കുംഭം
 
പൊതുവേ നല്ല മാസമാണിത്.  ജോലിഭാരം കൂടുമെങ്കിലും അവ പൂര്‍ത്തീകരിക്കും. വ്യാപാരത്തില്‍ സാധാരണ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. വ്യാപാര നില മെച്ചപ്പെടും. ജോലിസ്ഥലത്ത് ഉത്തരവാദിത്വം ഏറും. കലാരംഗത്തുള്ളവരുടെ ആഗ്രഹങ്ങള്‍ നിറവേറും. ദാമ്പത്യബന്ധം മെച്ചപ്പെടും. സന്താനങ്ങള്‍ അനുസരണയോടെ പ്രവര്‍ത്തിക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും. സഹോദര സഹായം ലഭിക്കും. കുടുംബത്തില്‍ സന്തോഷം കളിയാടുമെങ്കിലും അല്ലറ ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടാകും. മനസമാധാനം ലഭിക്കും. നല്ലകാര്യങ്ങള്‍ക്കു വേണ്ടി ചെലവ് വര്‍ദ്ധിക്കും. അന്തര്‍മുഖരായ ശത്രുക്കളെ തോല്‍പ്പിക്കും. പ്രബലരുടെ സഹായം ലഭിക്കും. വിദേശത്തുള്ളവരുടെ സഹായം ലഭിക്കും. സുഹൃത്തുക്കള്‍ക്കിടയില്‍ ഭിന്നിപ്പിന് സാദ്ധ്യത.
 
മീനം
 
മാതാപിതാക്കളില്‍ നിന്ന് ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും. സാഹിത്യരംഗത്ത് അപമാനത്തിനും മനോദുഃഖത്തിനും യോഗം. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സത്തിനും ധനനഷ്ടത്തിനും യോഗം. വിവാഹതടസ്സം മാറും. മാതൃസ്വത്ത് അനുഭവത്തില്‍ വരും. ഭാരിച്ച ഉത്തരവാദിത്വം ഏല്‍ക്കേണ്ടി വരും. കായികമത്സരത്തില്‍ പരാജയത്തിന് യോഗം. സാഹിത്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിനും പ്രമുഖരുടെ ആശിര്‍വാദത്തിനും അവസരം. ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം ഉണ്ടാകുന്നതാണ്. വിദേശ യാത്രയ്ക്ക് അനുമതി ലഭിച്ചേക്കും. ദമ്പതികള്‍ തമ്മില്‍ ചില്ലറ രസക്കേടുണ്ടാകും. കായിക രംഗവുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല തരത്തിലുമുള്ള മെച്ചങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ ഉത്തരവുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അനാവശ്യമായ വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ഏതു പ്രവര്‍ത്തിയിലും ജാഗ്രത പാലിക്കുന്നത് ഉത്തമം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു