ദാരിദ്ര്യദുഃഖം അകലാന്‍ എന്തു ചെയ്യണം ?

ദാരിദ്ര്യദുഃഖം അകലാന്‍ എന്തു ചെയ്യണം ?

ശനി, 28 ജൂലൈ 2018 (13:24 IST)
എന്തിനും ഏതിനും ജ്യോതിഷത്തെ ആശ്രയിക്കുന്ന സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. ഹൈന്ദവിശ്വാസം അനുസരിച്ച് ജ്യോതിഷ വിശ്വാസങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ട്. ചടങ്ങുകള്‍ നടത്തുന്നതിനും നല്ല കാര്യങ്ങള്‍ക്കുമായി ജ്യോതിഷനെ സമീപിക്കുന്നതാണ് പതിവ്.

ജീവിതത്തിലെ നല്ല കാലത്തെയും മോശം കാലത്തെയും തിരിച്ചറിയാനും മനസിലാക്കാനും ജ്യോതിഷത്തിനു സാധിക്കുമെന്നാണ് വിശ്വാസം. ദാരിദ്ര യോഗഫലവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ദാരിദ്ര്യദുഃഖം എന്നു പറയുന്നത്.

ദാരിദ്ര്യദുഃഖം നീക്കുന്നതിനായി പല മാര്‍ഗങ്ങള്‍ തേടി പോകുന്നവരുണ്ട് സമൂഹത്തില്‍. ക്ഷേത്രങ്ങളില്‍ പോകുകയും പ്രത്യേക വഴിപാടുകള്‍ കഴിപ്പിക്കുകയും ചെയ്യാറുണ്ട് ഇതിനായി. ദാരിദ്ര്യദുഃഖം അകലുന്നതിനായി അലയേണ്ടതില്ല എന്നാണ് ജ്യോതിഷ വിദഗഗ്ദര്‍ പറയുന്നാത്.

എല്ലാ ദിവസവും ഒരു നാണയം നീക്കിവയ്‌ക്കുകയും ക്ഷേത്ര ദർശനം നടത്തുമ്പോള്‍ ഭഗവാന് കിഴികെട്ടി ഈ പണം സമര്‍പ്പിക്കുകയും ചെയ്‌താല്‍ ദാരിദ്ര്യദുഃഖം നീങ്ങി ദോഷങ്ങള്‍ അകലുമെന്നാണ് വിശ്വാസം. ചിട്ടയായ ജീവിതചര്യ ഈ ദിവസങ്ങളില്‍ ആവശ്യമാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ക്ഷേത്രങ്ങൾക്ക് സമീപത്ത് വീടുവക്കുന്നവർ ഇക്കാര്യം നിർബന്ധമായും പാലിച്ചിരിക്കണം !