Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർക്കടകസംക്രമം വീടുകളില്‍ ഐശ്വര്യം കൊണ്ടു വരുമോ ?

കർക്കടകസംക്രമം വീടുകളില്‍ ഐശ്വര്യം കൊണ്ടു വരുമോ ?

കർക്കടകസംക്രമം വീടുകളില്‍ ഐശ്വര്യം കൊണ്ടു വരുമോ ?
, ചൊവ്വ, 7 ഓഗസ്റ്റ് 2018 (18:38 IST)
പുരാതനകാലം മുതല്‍ തുടര്‍ന്നുവരുന്നതാണ് സൂര്യനമസ്‌കാരം. സൂര്യഭഗവാനോടുള്ള പ്രാർഥനയാണിതെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാത്തവര്‍ നിരവധിയാണ്. ഇതൊരു യോഗ രീതി കൂടിയാണ്.

ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനും മനസിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കി കൂടുതല്‍ ഏകാഗ്രതയും ധൈര്യവും പകരാന്‍ സൂര്യനമസ്‌കാരം സഹായിക്കും. അതേ പോലെതന്നെ സൂര്യഭഗവാനുമായി ബന്ധമുള്ള പുണ്യമുഹൂർത്തമാണ് കർക്കടകസംക്രമം.

വിശ്വാസമുണ്ടെങ്കിലും കർക്കടകസംക്രമം എന്താണെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല. സൂര്യദേവൻ ഉത്തരായനത്തിൽ നിന്ന് ദക്ഷിണായനത്തിലേയ്ക്ക് പ്രവേശിക്കുന്ന പുണ്യമുഹൂർത്തത്തെയാണ് കർക്കടകസംക്രമം എന്നു പറയുന്നത്.

കർക്കടകസംക്രമത്തില്‍ വീട്ടില്‍ നടത്തുന്ന വിശേഷ പൂജകള്‍ കുടുംബത്തില്‍ ഐശ്വര്യമുണ്ടാക്കുമെന്നാണ് വിശ്വാസം. അതിനാല്‍ ഈ പുണ്യദിവസം പ്രത്യേക ചടങ്ങുകള്‍ വീട്ടില്‍ നടത്തി ദോഷങ്ങളെ പുറത്താക്കാമെന്നാണ് ജ്യോതിഷത്തിലും പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശത്രുക്കളെ ഇല്ലാതാക്കാനാണോ ശത്രുസംഹാര പൂജ?