Select Your Language

Notifications

webdunia
webdunia
webdunia
webdunia

കര്‍ക്കിടകം രാശിക്കാര്‍ അന്യര്‍ക്ക് ചെയ്യുന്ന ഗുണം പോലും അവര്‍ക്ക് ദോഷമായിത്തീരും!

കര്‍ക്കിടകം രാശിക്കാര്‍ അന്യര്‍ക്ക് ചെയ്യുന്ന ഗുണം പോലും അവര്‍ക്ക് ദോഷമായിത്തീരും!
, ബുധന്‍, 18 ഏപ്രില്‍ 2018 (14:14 IST)
ജ്യോതിഷത്തില്‍ ജന്‍‌മ നക്ഷത്രം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ജന്‍‌മ രാശിയും. ഓരോ ജന്‍‌മ രാശിക്കാര്‍ക്കും പൊതുവായ ചില സ്വഭാവങ്ങളുണ്ട്. എന്നാല്‍ ഇവ എല്ലാവര്‍ക്കും ഒരേപോലെ അനുഭവപ്പെടണമെന്നില്ല. ജനന സമയവും ഗൃഹനിലയും മറ്റ് അനുകൂല - പ്രതികൂല സാഹചര്യങ്ങളും അനുസരിച്ച് ഈ ഗുണ - ദോഷങ്ങള്‍ ഏറിയും കുറഞ്ഞും ഇരിക്കും. ഓരോ ഓരോ വ്യക്തിയും ജനിക്കുന്ന സമയത്തു സൂര്യന്‍ നില്‍ക്കുന്ന രാശിയായിരിക്കും ആ വ്യക്തിയുടെ മലയാള ജന്മമാസം. അതുകൊണ്ട് സൂര്യന്റെ ആശ്രയരാശിഫലം ജന്മമാസത്തിന്റെ ഫലം കൂടിയാണ്.
 
മേടം രാശിക്കാര്‍ക്ക് പ്രസിദ്ധിയും സാമര്‍ഥ്യവും സഞ്ചാരപ്രിയത്വവും അല്‍പം ധനശേഷിയും ഉണ്ടാകും. ഇവര്‍ ആയുധം ഉപയോഗിക്കുന്ന ജോലികളില്‍ പ്രവേശിക്കാന്‍ സാധ്യത കാണുന്നു. ശസ്ത്രക്രിയവിദഗ്ധനായ ഡോക്ടറാകാനും യോഗമുണ്ട്. സ്വന്തം ഗൃഹമുള്ളവനാകും. കീര്‍ത്തിമാന്‍‌മാരായി ജീവിക്കുന്ന ഇവര്‍ ഏതു കാര്യത്തിലും സമര്‍ഥനും ആകും.
 
ഇടവം രാശിയില്‍ ജനിച്ചവര്‍ വസ്ത്രങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും കച്ചവടം നടത്തുന്നവരാകാന്‍ സാധ്യതയുണ്ട്. ഉന്നത വിദ്യാഭ്യാസം നേടാന്‍ കഴിയുന്ന ഇവര്‍ എന്‍ജിനീയറിങ് മേഖലയിലും കലാകായികരംഗത്തും പ്രഗല്ഭരായി തീരും. സാമര്‍ഥ്യത്തിന് ഒട്ടും കുറവില്ലെങ്കിലും ഇത്തരക്കാരുടെ വിവാഹ ജീവിതം അത്ര ശോഭനീയമാവുകയില്ല. ജീവിതപങ്കാളിയുമായി നിരന്തരം വഴക്കിടുന്നവരാകാനാണ് സാധ്യത.
 
മിഥുനം രാശിയില്‍ ജനിക്കുന്നവര്‍ വ്യാകരണാദി ശാസ്ത്രത്തിലും ജ്യോതിഷത്തിലും അധ്യാപകനാകും. സംഗീതാദി കലകളില്‍ കഴിവുള്ളവനും ഗണിത വിദഗ്ധനും ധനവാനുമായിരിക്കും. കര്‍ക്കടകം രാശിക്കാര്‍ക്ക് ആലോചിക്കാതെ പെട്ടെന്ന് എടുത്തുചാടി കാര്യങ്ങള്‍ ചെയ്യുന്ന സ്വഭാവമുണ്ട്. അതിനാല്‍ അന്യര്‍ക്കുവേണ്ടി ചെയ്യുന്ന കര്‍മങ്ങള്‍ വിരോധം സമ്പാദിക്കുന്നതിനു കാരണമാകും. ദരിദ്രനും അധ്വാനഭാരം കൂടിയവനും ദുഷ്കര്‍മങ്ങള്‍ ചെയ്യുന്നവനും പരാശ്രയജീവിതക്കാരനും മനസുഖം ഇല്ലാത്തവനുമാകും. സഞ്ചാരക്ലേശവും പെട്ടെന്ന് ദേഹം തളരുന്ന പ്രകൃതവും ഉള്ളവരാണ് കര്‍ക്കടകം രാശിക്കാര്‍.
 
ചിങ്ങം രാശി സ്വതവേ നല്ല രാശിയാണ്. ഈ രാശിയില്‍ ജനിക്കുന്നവര്‍ മലനാടുകളിലും ഗോകുലം പോലുള്ള സ്ഥലത്തിലും വസിക്കുന്നവരാകും. ബുദ്ധിയും വീര്യവും ഉള്ളവരും മനക്കരുത്തുള്ളവരും ആയിത്തീരും. എന്നാല്‍  മയമില്ലാത്ത സ്വഭാവക്കാരന്‍, അഭിമാനി തുടങ്ങിയ ഗുണങ്ങള്‍ ശത്രുക്കളെ ഉണ്ടാക്കുന്നതിന് കാരണമാകും. നേതൃത്വഗുണമുണ്ടാകും. നീതിമാനും സകലതിലും അറിവുള്ളവനും ആയിരിക്കും.
 
കന്നി രാശിയില്‍ ജനിച്ചവര്‍ സ്വര്‍ണ്ണപ്പണി, അല്ലെങ്കില്‍ സ്വര്‍ണ്ണ വ്യാപാരം എന്നിവ നടത്തുന്നവരായിട്ടാണ് പൊതുവേ കാണുന്നത്. ഇത്തരക്കാരുടെ ശരീരപ്രകൃതി സ്ത്രീയുടേതു പോലെയായിരിക്കും. എങ്കിലും എഴുത്ത്, ചിത്രരചന, കാവ്യനിര്‍മാണം, ഗണിതപരിജ്ഞാനം എന്നിവയില്‍ കേമന്മാരായിക്കാണുന്നു.
 
തുലാം രാശിക്കാര്‍ സ്ത്രീ വിഷയത്തില്‍ താല്‍പ്പര്യമുള്ളവരാകും. മദ്യം വില്‍പ്പനയില്‍ പങ്കാളിയാകുന്നതിനും സാധ്യത കാണുന്നു. ഇത്തരക്കാര്‍ സഞ്ചാരപ്രിയരാണ്. അതിനാല്‍ തന്നെ ഇവരുടെ സ്ഥാനവും ധനവും പെട്ടെന്നു നശിക്കുന്നതിനു സാധ്യതയുണ്ട്. സാഹിത്യകൃതികളുടെ രചനയും ശൃംഗാരലോലുപതയും ലഹരി പദാര്‍ഥങ്ങളില്‍ ആസക്തിയുണ്ടാകുന്നതുമായിരിക്കും. ഇത്തരക്കാരുടെ കുടുംബ ജീവിതം സുഖകരമായിരിക്കില്ല എന്ന് പറയേണ്ടതില്ലല്ലോ.
 
വൃശ്ചികം രാശിക്കാര്‍ സ്വതവേ ക്രൂരന്മാരായിട്ടാണ് കരുതപ്പെടുന്നത്. ഇവര്‍ സാഹസികരും വിഷപ്രയോഗക്കാരും ആയുധപ്രയോഗത്തില്‍ മറുകര കണ്ടവരുമാണെന്ന് കാണുന്നു. വ്യാകരണത്തില്‍ സമര്‍ഥരും ഇഷ്ടാനിഷ്ടങ്ങളെ വിചാരിക്കാതെ എന്തു പ്രവൃത്തിയും ചെയ്യുന്നവരും വിഷദ്രവ്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരും സകല ശാസ്ത്രങ്ങളിലും മറുകര കണ്ടവരും ആയിരിക്കും.
 
ധനു രാശിയില്‍ പിറന്നവര്‍ ലോകാരാധ്യരാകും. ഇവര്‍ക്ക് ധനവും വൈദ്യശാസ്ത്രത്തില്‍ പ്രാവീണ്യവും ശില്‍പകലയില്‍ നൈപുണ്യവും ഉണ്ടാകും. ആര്‍ക്കും കബളിപ്പിക്കാന്‍ കഴിയാത്ത, കൂര്‍മബുദ്ധിയും ആലോചനാശീലവും ഉള്ളവരുമായ ഇവര്‍ ഉയര്‍ന്നനിലയില്‍ എത്തിച്ചേരുന്നവരുമാണ്
 
മകരം രാശിക്കാര്‍ അന്യാശ്രയത്തില്‍ ജീവിക്കുന്നവരും അജ്ഞരും ദരിദ്രരും ലുബ്ധരും അന്യന്റെ കാര്യത്തില്‍ താല്‍പര്യമുള്ളവരും കള്ളം പറയുന്നവരും ആകാന്‍ സാധ്യതയുണ്ട്.
 
കുംഭം രാശിയില്‍ ജനിക്കുന്നവര്‍ നല്ല നിലയില്‍ ജീവിക്കുന്നവരാണെങ്കിലും അവരേക്കൊണ്ട് ആര്‍ക്കും യാതൊരു ഉപകാരവുമുണ്ടാവുകയില്ല. എന്നാല്‍ മിഥുനം രാശിക്കാര്‍ ജലത്തില്‍ നിന്നുണ്ടാകുന്ന വസ്തുക്കളുടെ കച്ചവടം ചെയ്യുന്നവരും ധനവും സര്‍ക്കാര്‍ ജോലിയും ഉള്ളവരും സ്ത്രീകളാല്‍ ബഹുമാനിക്കപ്പെടുന്നവരും ആയിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ദോഷങ്ങൾ മാത്രം?