Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജന്മനക്ഷത്രങ്ങൾക്ക് അനുകൂലമായ നിറങ്ങൾ ധരിച്ചാൽ നിങ്ങളെ കാത്തിരിക്കുന്നതെന്ത് ?

വാർത്ത ജ്യോതിഷം ജന്മനക്ഷത്രങ്ങൾ News Astrology
, ബുധന്‍, 18 ഏപ്രില്‍ 2018 (13:38 IST)
ജന്മനക്ഷത്രങ്ങൾക്ക് ഓരോരുത്തരുടെയും ജീവിതത്തിൽ വലിയ സ്വാധീന ശക്തിയാണുള്ളത്. ആളികളുടെ ശരീരപ്രക്രതിയിലും വ്യക്തിത്വത്തിലുമെല്ലാം ജന്മനക്ഷത്രങ്ങൾ പ്രതിഫലിക്കും. അതുപോലെ തന്നെ ഓരോ ജന്മനക്ഷത്രങ്ങൾക്കും അന്മുകൂലമായ നിറങ്ങളെക്കുറിച്ചും പറയുന്നുണ്ട് ജ്യോതിശാസ്ത്രത്തിൽ. 
 
ഓരോ വ്യക്തിയും അവരുടെ ജന്മനക്ഷത്രത്തിന് അനുകൂലമായ നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് എന്ത് ഫലമാണ് ചെയ്യുക എന്ന് പലരും സംശയം ഉന്നയിക്കാറുണ്ട്. എന്നാൽ ശങ്കിക്കേണ്ടതില്ല ഇത്തരത്തിൽ ജന്മ നക്ഷത്രത്തിനനുകൂലമായ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്. ശുഭകരമായണ് ജ്യോതിശാസ്ത്രത്തിൽ പറയുന്നത്.
 
ഗ്രഹപ്പിഴ ദോഷങ്ങൾക്ക് ഒരു പരിധിവരേ പരിഹാരം കാണാൻ ഇതുകൊണ്ട് സാധിക്കും. ഇനി, അനുകൂല നിറത്തിലുള്ള വസ്ത്രം ധരികാൻ സാധിച്ചില്ലെങ്കിൽ കൂടി അതാത് നിറങ്ങളിലുള്ള തൂവാലയോ മറ്റൊ കയ്യിൽ കരുതിയാലും ഗുണം ലഭിക്കും. ഓരോ മാസവുമുള്ള പക്കപ്പിറന്നളുകളിൽ ഇത്തരത്തിൽ വസ്ത്രം ധരിക്കുന്നത്. സമ്പൽ സമ്രതിക്കും ജീവിത വിജയത്തിനും കാരണമാകുമെന്നും വിശ്വാസമുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരിക്കലും ക്ഷയിക്കാത്ത ഐശ്വര്യവുമായി അക്ഷയ തൃതീയ!