Select Your Language

Notifications

webdunia
webdunia
webdunia
webdunia

സന്ധ്യക്ക് തൂത്തുവാരിയാൽ എന്താ കുഴപ്പം?

സന്ധ്യക്ക് തൂത്തുവാരിയാൽ എന്താ കുഴപ്പം?
, വെള്ളി, 13 ഏപ്രില്‍ 2018 (14:57 IST)
ചൂലെടുക്കുനതും അടിച്ചുവാരുന്നതുമെല്ലാം കൊള്ളാം പക്ഷേ എല്ലാം സന്ധ്യക്ക് മുൻപേ വേണം എന്ന് വീട്ടിലെ പ്രായം ചെന്ന മുത്തശ്ശിമാരിൽ നിന്നും നമ്മൾ കേട്ടിരിക്കും. സന്ധ്യക്ക് ശേഷം ചൂലെടുക്കുന്നത് ദോഷമാണെന്ന് പഴമക്കാരായ ഹൈന്ദവരുടെ വിശ്വാസം. ഈ വിശ്വാസം ഇപ്പൊഴു അതേ പടി കാത്തു സൂക്ഷിക്കുന്നവരും ഉണ്ട്. എന്നാൽ എന്താണ് ഈ വിശ്വാസത്തിന് പിന്നിലെ സത്യം?
 
തലമുറകളിലൂടെ കൈമാറ്റം ചെയ്ത് കിട്ടിയതാണ് നമുക്ക് ഈ വിശ്വാസം. സന്ധ്യക്ക് തൂത്തുവാരിയാൽ ഐശ്വര്യ ലക്ഷ്മി വീടിനു പടിയിറങ്ങി പോകും പറഞ്ഞുകേട്ടിട്ടുള്ളത്. സന്ധ്യയാകുന്നതോടെ വീടിനകത്തെ പ്രകാശം മങ്ങും. ഈ സമയത്ത് ചപ്പു ചവറുകൾ കളയുന്ന കൂട്ടത്തിൽ വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെടാതിരിക്കാനാണ് സന്ധ്യക്ക് ശേഷം ചൂലെടുക്കരുത് എന്ന് പ്രധാനമായും പറയാൻ കാരണം. 
 
നിലവിളക്കിന്റെ മാത്രം പ്രകാശത്തിൽ രാത്രി കഴിച്ചു കൂട്ടിയ കാലഘട്ടത്തിലാവും ഇത്തരം വിശ്വാസങ്ങൾ ഉടലെടുത്തിരിക്കുക. അത് പിന്നീട് തുടർന്നു പോന്നു 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജന്മസംഖ്യ 6 ഉള്ളവരെ സൂക്ഷിക്കണം, അവരുടെ 24ആം വയസ്സ് ഇത്തിരി പ്രശ്നമാണ്!