എന്താണ് പ്രദോഷവ്രതം ?; അനുഷ്‌ഠിക്കുന്നത് എന്തിന് ?
എന്താണ് പ്രദോഷവ്രതം ?; അനുഷ്‌ഠിക്കുന്നത് എന്തിന് ?
ഭക്തിയുടെ ഭാഗമായി ഇഷ്‌ടമുള്ള ദേവന്മാരെയോ ദേവിമാരെയോ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നവരാണ് എല്ലാവരും. സ്‌ത്രീകളും പുരുഷന്മാരും ഇക്കാര്യത്തില്‍ പിന്നിലല്ല.
ശിവനെ ആരാധിക്കുന്ന പുരുഷന്മാരുടെ എണ്ണം വളരെ കൂടുതലാണ്. മഹാദേവനെ ആരാധിക്കുന്നവര്‍ ഒഴിവാക്കാത്ത അനുഷ്‌ഠാനമാണ് പ്രദോഷവ്രതം. എന്തിനാണ് ഈ വൃതം പാലിക്കുന്നതെന്ന് പലരും ചോദിക്കാറുണ്ട്.
ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ അനുഷ്ഠാനമായിട്ടാണ് പ്രദോഷവ്രതത്തെ എല്ലാവരും കാണുന്നത്. ഈ വൃതം അനുഷ്‌ഠാനിച്ച് ശിവനെ പ്രാര്‍ഥിച്ചാല്‍ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം.
ഒരു മാസത്തിൽ രണ്ടു പ്രദോഷങ്ങളാണു വരുന്നത്. കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലെയും. ഈ ദിവസങ്ങളില്‍ ഭക്തിയോടെ പ്രദോഷവ്രതം പാലിച്ചാല്‍ എല്ലാവിധ ഐശ്വര്യങ്ങളും ലഭ്യമാകും. ഇതോടെ ശീവപ്രീതി ലഭിക്കുകയും ചെയ്യും.