Select Your Language

Notifications

webdunia
webdunia
webdunia
webdunia

സന്ധ്യാസമയത്ത് വീട്ടില്‍ നിന്നും പുറത്തേക്ക് പോയാല്‍ ?

സന്ധ്യാസമയത്ത് വീട്ടില്‍ നിന്നും പുറത്തേക്ക് പോയാല്‍ ?

സന്ധ്യാസമയത്ത് വീട്ടില്‍ നിന്നും പുറത്തേക്ക് പോയാല്‍ ?
, വെള്ളി, 11 മെയ് 2018 (20:21 IST)
ഈശ്വരപ്രാർഥനയ്ക്കുള്ള സമയമായിട്ടാണ് ത്രിസന്ധ്യാനേരത്തെ ഭാരതീയര്‍ കാണുന്നത്. വീടുകളില്‍ ദീപം തെളിയിച്ച് പ്രാര്‍ഥന നടത്തേണ്ടത് ഈ സമയത്താണെന്നാണ് ഒരു വിഭാഗം പേര്‍ വിശ്വസിക്കുന്നത്.

ത്രിസന്ധ്യാനേരത്തെ ഭക്തിയോടുള്ള നാമജപം കുടുംബത്തിലേക്ക്‌ ഐശ്വര്യം ക്ഷണിച്ചുവരുത്തുമെന്ന വിശ്വാസം നിലനില്‍ക്കുമ്പോഴും ഈ സമയത്ത് പാടില്ലാത്തതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍ എന്തെല്ലാം ആണെന്ന് പലര്‍ക്കും അറിയില്ല.

തൃസന്ധ്യയ്ക്ക്‌ വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നത് ദോഷകരവും ഐശ്വര്യക്കേടുമാണെന്ന് ആചാര്യന്മാര്‍ വ്യക്തമാക്കുന്നു. ഈ സമയത്ത് ഒരിക്കലും വീട് വൃത്തിയാക്കരുത്. കൂടാതെ, അതിഥി സല്‍ക്കാരം, ഭക്ഷണം കഴിക്കുക, മറ്റുള്ളവര്‍ക്ക് പണം നല്‍കുക എന്നിവ ഒരിക്കലും പാടില്ല.

ധാന്യമോ തൈലമോ തൃസന്ധ്യയ്ക്ക്‌ കൈമാറാന്‍ പാടില്ല. ശരീരം ശുദ്ധിയാക്കാന്‍ പോകുക, വിനോദ വ്യായാമങ്ങൾ, തുണികഴുകൽ എന്നിവ ഈ വേളയില്‍ ചെയ്യുന്നത് ദോഷങ്ങള്‍ സമ്മാനിക്കും. ഈശ്വരപ്രാർഥനയ്ക്കുള്ള സമയമായിട്ടാണ് തൃസന്ധ്യയെ വിലയിരുത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്താണ് ആഭിചാരം അഥവാ കൂടോത്രം ?; ഇവ ഫലവത്താകുമോ ?