ചന്ദ്രഗ്രഹണവും, ചില വ്യാജന്മാരും; വിശ്വാസം വില്‍ക്കപ്പെടുന്നത് ഇങ്ങനെയൊക്കെ!

ചന്ദ്രഗ്രഹണവും, ചില വ്യാജന്മാരും; വിശ്വാസം വില്‍ക്കപ്പെടുന്നത് ഇങ്ങനെയൊക്കെ!

ബുധന്‍, 1 ഓഗസ്റ്റ് 2018 (14:26 IST)
ഏതു കാര്യവും വിശ്വസിക്കുന്ന സമൂഹമായി തീരുകയാണ് ഇന്നത്തെ ജനത. സത്യമേതെന്ന് തിരിച്ചറിയാനോ അല്ലെങ്കില്‍ മനസിലാക്കാനോ ആരും തല്‍പ്പര്യപ്പെടുന്നില്ല. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദ്ദാഹരണമാണ്
ചന്ദ്രഗ്രഹണവുമായി ബന്ധപ്പെട്ടുള്ളത്.

ജ്യോതിഷത്തില്‍ വിശ്വാസം പുലര്‍ത്തുന്നവരാണ് തെറ്റായ കാര്യങ്ങളും പിന്തുടരുന്നത്. ചന്ദ്രഗ്രഹണം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചില നാളുകാര്‍ അനുഭവിക്കേണ്ടി വരുമെന്നാണ് നിലവിലെ പ്രചാരണം. ഇങ്ങനെ പറയുന്ന പല പണ്ഡിതരും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഓരോരുത്തരുമായി പങ്കുവയ്‌ക്കുന്നത്. ഇതിലൂടെ തന്നെ ഈ വിശ്വാസത്തിന്റെ തട്ടിപ്പ് വ്യക്തമാകും.

ചില ജോതിഷ പണ്ഡിതര്‍ ചന്ദ്രഗ്രഹണം ഓരോ നക്ഷത്ര ജാതരുടേയും ദോഷങ്ങളാക്കിമാറ്റി ഭയപ്പെടുത്തി തെറ്റായ വിശ്വാസം അടിച്ചേല്‍പ്പിക്കുന്നു. പരസ്‌പര ബന്ധമില്ലാത്തെ കാര്യങ്ങളാകും ഇവര്‍ സാധാരണക്കാരിലേക്ക് പങ്കുവയ്‌ക്കുന്നത്.

ചന്ദ്രഗ്രഹണവും നാളുകളും കൂട്ടിക്കുഴച്ചുള്ള സന്ദേശങ്ങള്‍ വ്യാജവും തെറ്റായതുമാണ്. നിലനില്‍പ്പിനും പണം സമ്പാദിക്കുന്നതിനുമായിട്ടാണ് ഈ തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ പടര്‍ത്തുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കിടപ്പുമുറിയിൽ കണ്ണാടി വച്ചാൽ ദാമ്പത്യ ബന്ധം തകരാൻ മറ്റൊരു കാരണം വേണ്ട !