ഗായത്രി മന്ത്രം ജപിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ഗായത്രി മന്ത്രം ജപിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
മനസിനും ശരീരത്തിനും ശക്തി പകരാന്‍ ശേഷിയുള്ള ഒന്നാണ് ഗായത്രി മന്ത്രം. വിശ്വാമിത്ര മഹർഷിയാണു ഗായത്രീമന്ത്രത്തിന്റെ സ്രഷ്ടാവ്.
തേജസ്സ്, യശസ്സ്, വചസ്സ് എന്നീ ശക്തികൾ നമ്മളില്‍ നിറയാന്‍ ഏറ്റവും ഉത്തമമാണ് ഗായത്രി. മന്ത്രങ്ങളുടെ മാതാവാണ് ഗായത്രിയെ ആചാര്യന്മാര്‍ കാണുന്നത്.
ഗായത്രി ജപിക്കേണ്ട കാര്യത്തില്‍ പലരും അറിവില്ലാത്തവരാണ്. രാവിലെയും സന്ധ്യയ്ക്കുമാണു ഗായത്രി ജപിക്കേണ്ടത്. രാത്രിയില്‍ പാടില്ലെന്നും ഗ്രന്ഥങ്ങള്‍ പറയുന്നു.
രാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായും സന്ധ്യയ്ക്കു പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞും അല്ലാത്ത സമയങ്ങളിൽ വടക്കോട്ടു തിരിഞ്ഞും വേണം ഗായത്രി ജപിക്കാൻ.
രാവിലെ നിന്നുകൊണ്ടും അല്ലാത്ത സമയം ചമ്രം പടിഞ്ഞ് ഇരുന്നു കൊണ്ടും വേണം ജപിക്കാൻ.