Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദീപലക്ഷണം നോക്കിയാല്‍ അറിയാം ഭാവിയിലെ പ്രശ്നങ്ങള്‍ !

ദീപലക്ഷണം നോക്കിയാല്‍ അറിയാം ഭാവിയിലെ പ്രശ്നങ്ങള്‍ !
, വ്യാഴം, 19 ഏപ്രില്‍ 2018 (15:43 IST)
വര്‍ത്തമാനകാലത്തെയൊ ഭാവികാലത്തെയോ ഭൂതകാലത്തെയോ കുറിച്ചുള്ള ജാതകന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പ്രശ്നം വയ്ക്കലിലൂടെയാണ് ജ്യോതിഷികള്‍ നല്‍കുന്നത്. പ്രശ്നവിധിയിലേക്ക് നയിക്കുന്ന അനേകം ലക്ഷണങ്ങളിലൊന്നാണ് ദീപ ലക്ഷണം.
 
പ്രശ്നം വയ്ക്കുമ്പോള്‍ കത്തിച്ചു വയ്ക്കുന്ന നിലവിളക്കിന്റെ ലക്ഷണങ്ങള്‍ വിലയിരുത്തിയാണ് ദീപലക്ഷണം മനസ്സിലാക്കുന്നത്. ജ്വാലയില്‍ ഇളംകാറ്റ് തട്ടുന്നത് ശുഭവും വലിയകാറ്റില്‍ നാളം ഭീഷണമായി ഉലയുന്നത് അശുഭവുമായാണ് പരിഗണിക്കുന്നത്. 
 
വിളക്കിലെ എണ്ണയെ ജാതകന്റെ ശരീരമായും തിരിയെ ആത്മാവായുമാണ് സങ്കല്‍പ്പിക്കുന്നത്. തെളിച്ചമുള്ള എണ്ണ ആയുരാരോഗ്യ സൌഖ്യത്തെയും മാലിന്യമുള്ള എണ്ണ അനാരോഗ്യത്തെയും ക്ലേശത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.
 
കത്തിച്ചുവയ്ക്കുന്ന വിളക്ക് ലക്ഷണമൊത്തതാണെങ്കില്‍ കുടുംബ സുകൃതമുണ്ടെന്നും ജ്വാലയ്ക്ക് വലുപ്പവും തെളിച്ചവുമുണ്ടെങ്കില്‍ അഭീഷ്ട സിദ്ധിയും ദീര്‍ഘായുസ്സുമുണ്ടെന്നുമാണ് ലക്ഷണം. എന്നാല്‍, ജ്വാല ചെറുതും മങ്ങിയതുമാണെങ്കില്‍ ദു:ഖവും വിഘ്നവും ആണ് ഫലം. തിരിക്ക് നീളം കുറവാണെങ്കിലും അണഞ്ഞു പോയാലും അരിഷ്ടതകളും ദാരിദ്ര്യവും ആയിരിക്കും ഫലം.
 
അതേപോലെ തന്നെ ദീപനാളത്തിന്റെ ദിശ നോക്കിയും ലക്ഷണം കണക്കാക്കാം. ദീപനാളം കിഴക്കോട്ട് ആണെങ്കില്‍ ഉദ്ദിഷ്ടകാര്യ സിദ്ധി. തേക്കോട്ട് ആണെങ്കില്‍ ആയുസ്സിനു ദോഷം. വടക്കോട്ടോ പടിഞ്ഞാറോട്ടോ ആണെങ്കില്‍ രോഗമുക്തി. നാളം അഗ്നികോണിന് അഭിമുഖമാണെങ്കില്‍ അഗ്നിഭയം. നിര്യതികോണിലാണെങ്കില്‍ മനസ്സിനു ചാഞ്ചല്യം. ഈശാനുകോണിലേക്കാണെങ്കില്‍ ധനാഗമനവുമാണ് ലക്ഷണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ ഒരിക്കലും സ്വപ്നം കാണരുത് - പ്രശ്നം ഗുരുതരമാണ്