അവിചാരിതമായി പല നേട്ടങ്ങളും കൈവരും. മാതാവിന്റെ ആരോഗ്യം ഉത്തമം. പെണ്‍കുട്ടികള്‍ക്ക് ചില്ലറ അസുഖങ്ങള്‍ ഉണ്ടാകും. പുതുവസ്ത്രം, ആഭരണം എന്നിവ ലഭിക്കും. അയല്‍ക്കാരുടെ ആദരവ് ലഭിക്കും.
ഇടവം
ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാവാന്‍ സമയം അനുകൂലമാണ്. വ്യാപാരത്തില്‍ ഉത്തമ നില. ഓഹരി വ്യാപാരം, ബ്രോക്കറേജ് തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ നല്ല ലാഭം ലഭിക്കും. ജോലിക്കാര്‍ സ്നേഹത്തോടെ പെരുമാറും.
മിഥുനം
പണമിടപാടുകളില്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ് ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. ആര്‍ക്കും മുന്‍കൂട്ടി ഒന്നും തന്നെ വാഗ്ദാനം ചെയ്യരുത്. പുതിയ സുഹൃത്തുക്കള്‍ സഹായിക്കും. ടെന്‍ഷന്‍ കൂടും.
കര്‍ക്കടകം
ഭൂമി സംബന്ധിച്ചുള്ള വഴക്കുകള്‍ കഴിവതും ഒഴിവാക്കുന്നത് നന്ന്. വ്യാപാരത്തില്‍ മാന്ദ്യത ഉണ്ടായേക്കും. പ്രതീക്ഷിച്ചത്ര ലാഭം ഉണ്ടാവില്ല. സഹപ്രവര്‍ത്തകരോട് വിട്ടുവീഴ്ച ചെയ്ത് പോവുക.
ചിങ്ങം
അവിഹിതമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ധന സമ്പാദനം അപകടത്തില്‍ ചാടിക്കും. ഈ ആഴ്ചയില്‍ തുടങ്ങുന്ന ഏതിലും വിജയമുണ്ടാകും. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും.
കന്നി
പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള വരനെ ലഭിക്കുന്നതാണ്. സഹോദരന്മാരുമായി എല്ലാ കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നത് നന്ന്. യാത്രകൊണ്ട് കൂടുതല്‍ അലച്ചില്‍ ഉണ്ടാകും. കലാരംഗത്തുള്ളവര്‍ക്ക് അംഗീകാരം ലഭിക്കാന്‍ സാദ്ധ്യത.
ഓഹരി ഇടപാടുകള്‍ തുടങ്ങിയ ഊഹക്കച്ചവടത്തില്‍ നല്ല ലാഭം ഉണ്ടാകും. വ്യാപാരത്തില്‍ പൊതുവായ ലാഭം ഉണ്ടാകും. ജോലിക്കാരുടെയും സഹപ്രവര്‍ത്തകരുടെയും ചെറിയ തോതിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായേക്കും.
ധനു
പലവിധ വിജയങ്ങള്‍ തേടിവരുന്നതാണ്. ചുറ്റുപാടുകള്‍ അനുകൂലമാകും കുടുംബത്തില്‍ സന്തോഷം കളിയാടും.. സന്താനങ്ങള്‍ സന്തോഷം തരും. സന്താന ലാഭം ഉണ്ടാകും. സഹോദര സഹായം ഉണ്ടാകും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.
മകരം
പഴയ സ്റ്റോക്കുകള്‍ ഉള്ളത് വിറ്റുതീരും. വ്യാപാരത്തില്‍ നല്ല വിറ്റുവരവു ഉണ്ടാകുന്നതാണ്. പണമിടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ മനസമാധാനമുണ്ടാകും. തൊഴിലാളികളും സഹപ്രവര്‍ത്തകരും നല്ല സഹകരണം തരുന്നതാണ്.
കുംഭം
സന്താനങ്ങള്‍ മൂലം സന്തോഷം ഉണ്ടാകും. ഗൃഹത്തില്‍ ഐശ്വര്യം കളിയാടും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യത. അവിചാരിതമായി ദേഷ്യപ്പെടാനുള്ള കാരണങ്ങളുണ്ടായേക്കും. സഹപ്രവര്‍ത്തകരോട് രമ്യതയില്‍ പെരുമാറുക.
മീനം
അകാരണമായ ഭയം ഉണ്ടായേക്കാം. വാഹനം കൈകാര്യം ചെയ്യുന്നവര്‍ ജാഗ്രത പാലിക്കുക. പണ സംബന്ധമായ വിഷയങ്ങളില്‍ ആരെയും വിശ്വസിക്കരുത്. ആഡംബര വസ്തുക്കള്‍ ലഭിച്ചേക്കും. വിദേശത്തു നിന്ന് സന്തോഷ വാര്‍ത്തകള്‍ ലഭിക്കും.