വിഗ്നേശ്വരന്റെ ഈ രൂപങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം

Webdunia
ശനി, 8 സെപ്‌റ്റംബര്‍ 2018 (18:24 IST)
സര്‍വ്വ വിഘ്നങ്ങളും ഇല്ലാതാക്കുന്ന ഗണപതി ഏവരുടെയും പ്രിയ ദേവനാണ്. ഗപതിയെ സ്മരിക്കാതെ ഹിന്ദുക്കള്‍ ഒന്നും തുടങ്ങാറില്ല. ഗണപതിയെ പല രൂപത്തിലും ഭാവത്തിലും ആരാധിച്ചു പോരുന്നു.
 
മുദ്ഗലപുരാണപ്രകാരം മുപ്പത്തിരണ്ട് ഗണേശരൂപങ്ങള്‍ ഉണ്ട്. ഓരോരുത്തര്‍ക്കും ഓരോ രൂപത്തോട് മാനസികബന്ധം അനുഭവപ്പെടാം. അതിനനുസരിച്ചോ അഭീഷ്ടത്തിനനുസരിച്ചോ ദേവഭാവം തെരഞ്ഞെടുത്ത് നിശ്ചിതത ധ്യാനം ഉരുവിട്ട് രൂപം ധ്യാനിച്ച് സഹസ്രനാമം ജപിക്കാം. 
 
1. ബാലഗണപതി 
 
കരസ്ഥകദളീചൂതപനസേക്ഷുക മോദകം 
ബാലസൂര്യാമിമം വന്ദേ ദേവം ബാലഗണാധിപം 
 
(ഉദയസൂര്യന്‍റെ വര്‍ണം, ചതുര്‍ഹസ്തം, കൈകളില്‍ കദളിപ്പഴം, മാങ്ങ, ചക്ക, കരിമ്പ്, തുമ്പിക്കൈയില്‍ മോദകം) 
 
(ശ്രദ്ധയോടെ ഉപാസിച്ചാല്‍ ഏതാഗ്രഹവും സാധിക്കും) 
 
2. തരുണഗണപതി 
 
പാശാങ്കുശാപൂപകപിത്ഥജമ്പു 
സ്വദന്തശാലീക്ഷുമപിസ്വഹസ്തൈഃ 
ധത്തേ സദാ യസ്തരൂണാരുണാഭഃ 
ഹായാത്സ യൂഷ്മാംസ്തരുണോ ഗണേശ 
 
(ഉദയസൂര്യന്‍റെ വര്‍ണ്ണം, യുവത്വപൂര്‍ത്തി, എട്ട് കൈകള്‍, പാശം, അങ്കുശം, അപൂപം, കപിത്ഥം, ജംബു, സ്വദന്തം, കരിമ്പ്, കതിര്) 
 
(രോഗശാന്തി,) 
 
3. ഭക്തഗണപതി 
 
നാളീകേരാമ്രകദളീഗുഡപായസ ധാരിണം 
ശരശ്ചന്ദ്രാഭവപൂഷം ഭജേഭക്ത ഗണാധിപം 
 
(നിലാവിന്‍റെ നിറമുള്ള ശരീരം, നാലുകൈകള്‍, നാളികേരം, മാങ്ങ, കദളിപ്പഴം, ശര്‍ക്കരപ്പായസം) 
 
(ഉപാസനയ്ക്കും മോക്ഷത്തിനും വിശേഷം) 
 
4. വീരഗണപതി 
 
വേതാളശക്തിശരകാര്‍മുകചക്ര ഖഡ്ഗ 
ഖട്വാംഗമുദ്ഗര ഗദാങ്കുരനാഗപാശാന്‍ 
ശൂലം ച കുന്തപരശുധ്വജമു ദ്വഹന്തം 
വീരം ഗണേശമരുണം സതതം നമാമി. 
 
(അരുണവര്‍ണ്ണം, പതിനാറ് കൈകള്‍, വേതാളം, ശക്തി, ശരം, കാര്‍മുക, ചക്രം, ഖഡ്ഗം മുദ്ഗരം, ഖട്വാംഗം, ഗദ, അങ്കുശം, നാഗം, പാശം, ശൂലം, കുന്തം, മഴു, കൊടി) 
 
(ശത്രുപീഡക്കെതിരെ) 
 
5. ശക്തിഗണപതി 
 
ആലിംഗ്യദേവീം ഹരിതാങ്കയഷ്ടിം 
പരസ്പരാശ്ശിഷ്ടകടിപ്രദേശം 
സന്ധ്യാരൂണം പാശസൃണി വഹന്തം 
ഭയാപഹം ശക്തിഗണേശമീഡേ 
 
(മടിയിലിരിക്കുന്ന ദേവിയെ ആശ്ളേഷിക്കുന്നു. ദേവി തിരിച്ചും. സന്ധ്യാരുണവര്‍ണ്ണം. പാശവും സൃണിയും വഹിക്കുന്ന ദേവന്‍ ഭയത്തെ ഇല്ലാതാക്കും) 
 
(ഭയങ്ങളില്ലാതാക്കുന്നതിന്)

കവിളത്തെ മറുക് സൂചിപ്പിക്കുന്നത് ഇക്കാര്യങ്ങളെ, അറിയൂ !

ജന്മനക്ഷത്രങ്ങൾക്ക് അനുകൂലമായ നിറങ്ങൾ ധരിച്ചാൽ നിങ്ങളെ കാത്തിരിക്കുന്നതെന്ത് ?

ദശപുഷ്പം എന്ത് ? എന്തിന് ? മാഹാത്മ്യങ്ങളെന്തെല്ലാം ? അറിയാം ചില കാര്യങ്ങള്‍ !

ജോളിയുടെ മകന്റെ മനസ് വിങ്ങുന്നുണ്ടെന്ന് ഓർക്കണം, അവന്റെ അമ്മയോ ഓർത്തില്ല; കുറിപ്പ്

ബോക്സോഫീസില്‍ കോടികള്‍ വാരി ‘വാര്‍’, കിടിലന്‍ ആക്ഷന്‍ ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയുന്നു!

അനുബന്ധ വാര്‍ത്തകള്‍

ഉത്രാടം നക്ഷത്രക്കാർ ഇത്തിരി കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ പുതുവർഷം ഗുണകരമാക്കാം !

പൂരാടം നക്ഷത്രക്കാർ ഇക്കാര്യങ്ങൾ ചെയ്താൽ പുതുവർഷം ഗുണകരം !

വീട്ടില്‍ എന്നും വഴക്കാണോ? കാരണം വാസ്തു തന്നെ!

വലിയ കണ്ണുള്ളവരാണോ? കാരണം ഈ നക്ഷത്രം!

പുതുവർഷം ഗുണകരമാക്കാം, മൂലം നക്ഷത്രക്കാർ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !

സ്വപ്നത്തിൽ ഈ ജീവി നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ ?

വീട്ടിൽ പൊട്ടിയ കണ്ണാടിയുണ്ടോ? സൂക്ഷിക്കണം!

ഈ നക്ഷത്രക്കാർക്ക് വിവാഹശേഷം വൻ നേട്ടം!

വിവാഹബന്ധം തകരാതിരിക്കാൻ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം !

കുട്ടികൾക്ക് പേരിടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !

അടുത്ത ലേഖനം