ശിവകാശിയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ തീപിടുത്തത്തിൽ മൂന്നു പേർ മരിച്ചു. ശിവകാശിക്കടുത്തുള്ള കക്കിവാടന്‍പട്ടിയിലെ പടക്ക നിർമ്മാണ ശാലയിലാണ് സ്ഫോടനം ഉണ്ടായത്. മാരിയപ്പന്‍ (35), കൃഷ്ണന്‍ (43) എന്നിവരാണ് മരിച്ചത്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	പൊന്നുസ്വാമി, പാണ്ഡ്യരാജന്‍ എന്നിവരെ 90 ശതമാനവും പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പടക്ക നിർമ്മാണശാലയിൽ നാലുപേർ ജോലി ചെയ്തിരുന്ന ചെറിയ മുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. 
 
									
										
								
																	
	 
	അഗ്നിശമന സേനയുടെ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്. ദീപവാലിക്കായി വലിയ രീതിയിൽ ശാലയിൽ പടക്ക നിർമ്മാണം ആരംഭിച്ചിരുന്നു. സംഭവത്തിൽ മധുര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.