Select Your Language

Notifications

webdunia
webdunia
webdunia
webdunia

25 ആം പിറന്നാൾ ആഘോഷിച്ച് 100 വയസുള്ള അമ്മൂമ്മ, ജനനവും മരണവും ഒരേ ദിവസം! - ഫെബ്രുവരി 29ന്റെ അറിയാക്കഥകൾ

25 ആം പിറന്നാൾ ആഘോഷിച്ച് 100 വയസുള്ള അമ്മൂമ്മ, ജനനവും മരണവും ഒരേ ദിവസം! - ഫെബ്രുവരി 29ന്റെ അറിയാക്കഥകൾ

എസ് ഹർഷ

, വെള്ളി, 28 ഫെബ്രുവരി 2020 (14:43 IST)
വർഷത്തിലെ എല്ലാ മാസങ്ങൾക്കും 30 അല്ലെങ്കിൽ 31 ദിവസങ്ങളുണ്ട്. എന്നാൽ ഫെബ്രുവരിക്ക് മാത്രം 28 ദിവസങ്ങളെ ഉള്ളു. നാല് വർഷം കൂടുമ്പോൾ വരുന്ന ഫെബ്രുവരിക്ക് 29 ദിവസമുണ്ട്. ഇതിനെ അധിവർഷം അഥവാ ലീപ് ഇയർ എന്നാണ് പറയുക. ഫെബ്രുവരി 29നു ജനിച്ചവർ എന്നാണ് അവരുടെ പിറന്നാൾ ആഘോഷിക്കേണ്ടത്? ഫെബ്രുവരി 28നോ അതോ മാർച്ച് ഒന്നിനോ? നാലു വര്‍ഷം കൂടുമ്പോഴേ ഒരു വയസു കൂടുവെന്നു വേണമെങ്കില്‍ തമാശ പറയാം. അതൊക്കെ അവരുടെ ഇഷ്ട്ം എന്നേ പറയാനൊക്കൂ. 
 
ഇത്തരക്കാർ ലീപ് ഇയർ അല്ലാത്ത വർഷങ്ങളിൽ ഫെബ്രുവരി 28നോ മാർച്ച് 1നോ ആകും അവരുടെ പിറന്നാൾ ആഘോഷിക്കുക. ചിലർ മാത്രം നാല് വർഷം കൂടുമ്പോൾ പിറന്നാൾ ആഘോഷിക്കും. എന്നാൽ, നിയമപരമായ ചില കേസുകളിലേക്ക് വരുമ്പോൾ ഇക്കൂട്ടർ എങ്ങനെയാകും തങ്ങളുടെ വയസ് രേഖപ്പെടുത്തുക എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉദാഹരണത്തിന് പ്രായപൂർത്തിയാകുമ്പോൾ ലൈസൻസ് എടുക്കാൻ സാധിക്കുമോ? ഫെബ്രുബരി 29നു ജനിച്ചവരെ കുറിച്ചുള്ള രസകരവും ആശ്ചര്യകരവുമായ പത്ത് വസ്തുതകൾ എന്തെല്ലാമാണെന്ന് നോക്കാം. (
അവരിൽ പ്രശസ്തരായവർ മുതൽ യഥാർത്ഥത്തിൽ പ്രതിബന്ധങ്ങളെ മറികടന്ന് അവരുടെ അദ്വിതീയ ജന്മദിനങ്ങൾ കുടുംബാംഗങ്ങളുമായി പങ്കിടുന്നവർ വരെ.)
 
1. ഇവർക്കൊരു വിളിപ്പേരുണ്ട് 
 
ലീപ് ദിനത്തിൽ ജനിച്ചവരെ ലീപ്പേഴ്സ്, ലീപ്സ്റ്റേഴ്സ്, ലീപ് ഡേ ബേബിസ് എന്നാണ് വിളിക്കുക. 
 
2. അപൂർവ്വം ചിലർ
 
1461 ആളുകളിൽ ഒരാൾ ഫെബ്രുവരി 29 ന് ജനിക്കുന്നുവെന്നാണ് കണക്ക്. ലോകമെമ്പാടും 5 ദശലക്ഷം കുട്ടികളാണ് ഫെബ്രുവരി 29നു ജനിച്ചിട്ടുള്ളത്. ഒരു കണക്കിനു ഫെബ്രുവരി 29നു ജനിക്കുന്നവർ ന്യൂനപക്ഷക്കാർ ആണ്. യു എസിൽ ഒരു ലക്ഷത്തി എൺപത്തി ഏഴായിരം ആളുകൾ മാത്രമാണ് ഫെബ്രുവരി 29നു ജനിച്ചിട്ടുള്ളത്. 11 വിരലുകൾ ഉള്ള കുട്ടി ജനിക്കുന്നതിനേക്കാൾ അപൂർവ്വമാണ് ലീപ് ഡേയിൽ ജനിക്കുന്നത്. 
 
3. ഫെബ്രുവരി 29ന് ജനിച്ചവരുടെ യഥാർത്ഥ വയസ് എന്തായിരിക്കും?
 
നോൺ-ലീപ് വർഷങ്ങളിലെ അവരുടെ 'നിയമപരമായ' ജന്മദിനത്തിന് വ്യത്യാസമുണ്ട്. ഓരോ രാജ്യത്തിനും ഇക്കാര്യം വ്യത്യസ്തമാണ്. ഇംഗ്ഗണ്ട്, വെയിൽ‌സ്, ഹാ‌ങ്കോംഗ് എന്നീ രാജ്യങ്ങളുൾപ്പെടെയുള്ള ഇടങ്ങളിൽ ലീപ് ഇതര വർഷങ്ങളിൽ മാർച്ച് ഒന്നിനാണ് അവരുടെ നിയമപരമായ വയസ് കണക്കാക്കുന്നത്. ചില രാജ്യങ്ങളിൽ മാർച്ച് ഒന്നാണ് അവരുടെ നിയമപരമായ പിറന്നാൾ ദിനം.   
 
അതേസമയം, ന്യുസിലൻഡും തായ്‌വാനും ഫെബ്രുവരി 28ആണ് നിയമപരമായുള്ള അവരുടെ പിറന്നാൾ ദിനമായി കണക്കാക്കുന്നത്.  
 
4. ലീപ് ഡേയ്ക്ക് ജനിച്ച ലോകപ്രസിദ്ധരായ ചിലർ
 
നമ്മുടെ പിറന്നാൾ ദിനം ചില സെലിബ്രിറ്റികൾക്കും പിറന്നാൾ ദിനം ആയിരിക്കും. എന്നാൽ, ഫെബ്രുവരി 29നു പിറന്നാൾ ആഘോഷിക്കുന്ന സെലിബ്രിറ്റികൾ കുറവാണ്. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായ്, നർത്തികയും സംഗീത വിദുഷിയുമായ രുഗ്മിണി ദേവി അരുണ്ഡേൽ, റോപ്പ് പോൾ മൂന്നാമൻ, ഇംഗ്ലീഷ് കവി ജോൺ ബൈറോം, അമേരിക്കൻ ഗായികയും നടിയുമായ ദിന ഷോർ, ബ്രിട്ടീഷ് എഴുത്തുകാരനും ചിത്രകാരനുമായ ജീൻ ആഡംസൺ എന്നിവർ ജനിച്ചത് ഫെബ്രുവരി 29നാണ്. 
 
ഫെബ്രുബരി 29നു ജനിച്ചവർ എന്ന പട്ടികയിൽ ഏറ്റവും ഉയർന്ന് കേൾക്കുന്ന പേര് സൂപ്പർമാന്റേത് ആണ്. അത്രയും സ്പെഷ്യൽ ആയ ഒരു ദിവസമായിരിക്കും അദ്ദേഹം ജനിച്ചതെന്നാണ് കരുതപ്പെടുന്നത്.   
 
5. ജനനവും മരണവും ഒരേദിവസം!
 
1869 മുതൽ 1872 വരെ ടാസ്മാനിയയുടെ പ്രധാനമന്ത്രി ആയിരുന്ന സർ ജെയിംസ് മിൽ‌നെ വിൽ‌സൻ ജനിച്ചത് 1812 ലെ ഫെബ്രുവരി 29നായിരുന്നു. 1880 ഫെബ്രുവരി 29നായിരുന്നു അദ്ദേഹം മരിച്ചത്. ഫെബ്രുവരി 29നു ജനിക്കുകയും ഫെബ്രുവരി 29ന് തന്നെ മരിക്കുകയും ചെയ്ത(റിപ്പോർട്ട് ചെയ്ത) ഒരേ ഒരാൾ അദ്ദേഹമാണ്. ലീപ് ഡേയിലെ ഗോൾഡ് സ്റ്റാർ എന്നാണ് അദ്ദേഹത്തെ പറയുന്നത്.  
 
6. അപൂർവ്വങ്ങളിൽ അപൂർവ്വം: 2 കുടുംബം, 6 കുട്ടികൾ, ജനിച്ചത് ഫെബ്രുവരി 29ന് 
 
ലീപ് ഡേയിൽ ഒരു കുട്ടി ഉണ്ടാവുക എന്നത് തന്നെ ഭാഗ്യമാണ്. അപൂർവ്വമായ കാര്യം. അപ്പോൾ സഹോദരങ്ങളായ 3 കുട്ടികൾ ലീപ് ഡേയിൽ ജനിക്കുന്നത് ഒന്ന് ചിന്തിച്ച് നോക്കൂ. നോർവേയിലും ഉട്‌തവിലും രണ്ട് കുടുംബങ്ങളിൽ ഇത്തരം അപൂർവ്വങ്ങളിൽ അപൂർവ്വമായ കുട്ടികളുണ്ട്. 
 
നോർവെയിലെ കരിൻ - ഹെൻ‌ട്രി ദമ്പതികൾക്ക് മൂന്ന് കുട്ടികളാണുള്ളത്. മൂത്ത് കുട്ടിയായ ഹെയ്ദി പിറന്നത് 1960, ഫെബ്രുവരി 29ന്. രണ്ടാമത്തെയാൾ ഒലാവ് ഉണ്ടായത് 4 വർഷം കഴിഞ്ഞുള്ള ഫെബ്രുവരി 29ന്. ഏറ്റവും ഉളയകുട്ടി മാർട്ടിൻ ജനിച്ചത് 1968 ഫെബ്രുവരി 29ന്. ഉട്‌താ കുടുംബത്തിലും സമാനമാണ് അവസ്ഥ. 
 
7. അമ്മയുടേയും മകളുടെയും പിറന്നാൾ ഒരേ ദിവസം !
 
ന്യൂ ജേഴ്സി സ്വദേശിയായ മൈക്കിൾ ജനിച്ചത് 1980, ഫെബ്രുവരി 29ന്. 28 വർഷങ്ങൾക്ക് ശേഷം 2008ൽ മൈക്കിൾ മകൾക്ക് ജന്മം നൽകി. മകൾ റോസ് പിറന്നതും ഫെബ്രുവരി 29ന് തന്നെ. നാല് വർഷം കൂടുമ്പോഴാണ് അമ്മയും മകളും തങ്ങളുടെ പിറന്നാൾ ആഘോഷിക്കുന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇത്തരമൊരു സാമ്യമെന്ന് മൈക്കിൾ പറയുന്നു.
 
8. ഒരു കുടുംബം; അച്ഛനും മകനും പേരക്കുട്ടിയും ജനിച്ചത് ഫെബ്രുവരി 29ന് !  
 
രണ്ട് തലമുറയിലെ കുട്ടികൾക്ക് സമാനമായ ലീപ് ഡേ പിറന്നാൾ ഉണ്ടാവുക എന്നത് തന്നെ അപൂർവ്വമാണ്. അപ്പോൾ പിന്നെ മൂന്ന് കുടുംബങ്ങളുടെ കാര്യം പറയണോ? വളരെ അവിശ്വസനീയമായ മറ്റൊരു കഥ ഐർലൻഡിൽ നിന്നുമുള്ള കുടുംബത്തിന്റെതാണ്. 
 
പീറ്റർ(1940), അദ്ദേഹത്തിന്റെ മകൻ എറിക്(1964), പേരമകൾ ബെതാനി(1996‌) എന്നിവർ ലീപ് ഡെയിലാണ് ജനിച്ചത്. നാലാമത്തെ ആൾക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് കുടുംബം തമാശരൂപേണ പറയുന്നു.   
 
9. പതിനായിരങ്ങളുടെ ക്ലബ്
 
ലീപ് ഡേയിൽ ജനിച്ചവരെ കണ്ടുപിടിച്ച് അവരെ തങ്ങളുടെ കൂട്ടത്തിലേക്ക് കൂട്ടുന്ന ഒരു ക്ലബ് ആണ് ‘ഹോണർ സൊസൈറ്റി ഓഫ് ലീപ് ഇയർ ഡേ ബേബീസ്’. ഈ ക്ലബിൽ ചേരുന്നതോടെ അന്നേ ദിവസം ജനിച്ചവർക്ക് തമ്മിൽ ആത്മമായ ഒരു ബന്ധം വളരാനും സാധ്യതയുണ്ട്. 1997ൽ സ്ഥാപിതമായ ക്ലബിൽ 10000 അംഗങ്ങളാണുള്ളത്. ഫേസ്ബുക്കിൽ മാത്രമായി 800 അംഗങ്ങളുണ്ട്.  
 
10. 25 ആം പിറന്നാൾ ആഘോഷിച്ച് 100 വയസുള്ള അമ്മൂമ്മ !
 
2016ൽ തന്റെ 25ആം പിറന്നാൾ ആഘോഷിച്ച 100 വയസുള്ള അമ്മൂമ്മയുടെ വാർത്ത ലോകം ഏറ്റെടുത്തിരുന്നു. സംഭവം മറ്റൊന്നുമല്ല, ഡെയ്സി ബെല്ല എന്ന അമ്മൂമ്മ ഫെബ്രുവരി 29നാണ് ജനിച്ചത്. 4 വർഷം കൂടുമ്പോഴായിരുന്നു അവർ തന്റെ പിറന്നാൾ കണക്ക് കൂട്ടിയിരുന്നത്. അമ്മൂമ്മയ്ക്ക് 100 വയസായപ്പോഴാണ് തന്റെ 25ആം പിറന്നാൾ അവർ ആഘോഷിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇക്കാര്യങ്ങൾ അറിഞ്ഞ ശേഷമേ നവരത്ന മോതിരങ്ങൾ ധരിക്കാവൂ !