ഗർഭിണികളായ സ്ത്രീകൾ ഗ്രഹണസമയത്ത് പുറത്തിറങ്ങുന്നത് അപകടകരമാണോ? ഗ്രഹണസമയത്ത്, ഗർഭാവസ്ഥയിലുള്ള കുഞ്ഞിനോ, പുറത്തിറങ്ങുന്ന ആർക്കെങ്കിലുമോ ഒരു തരത്തിലുമുള്ള കുഴപ്പവും ഉണ്ടാകില്ല.
ഗ്രഹണം എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ച് ശാസ്ത്രീയമായ അറിവ് ഇല്ലാതിരുന്ന കാലത്ത് ഭയം കാരണം പ്രചരിക്കപ്പെട്ട തെറ്റായ പ്രചാരണങ്ങളാണവ.
ഗ്രഹണസമയത്ത് പുറത്തിറങ്ങി നടക്കുന്നത് അപകടകരമല്ല. ഏതൊരു സാധാരണ ദിനം പോലെത്തന്നെയാണ് ഗ്രഹണ ദിവസവും.
ഗ്രഹണസമയത്ത് സൂര്യരശ്മികൾ എല്ലാ ആഹാരപദാർത്ഥങ്ങളേയും വിഷമയമാക്കുമോ?
ഒരു മൈക്രോബയോളജി ഗവേഷകസംഘം 2015ല്‍ നടന്ന സൂര്യഗ്രഹണത്തെ ഗവേഷണവിധേയമാക്കി. ഗ്രഹണ സമയത്ത് പാകം ചെയ്ത ആഹാരപദാർത്ഥങ്ങൾ ഉപയോഗിക്കാതെ നശിപ്പിച്ചുകളയണമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആ ഗവേഷണ പ്രബന്ധത്തിൽ പറയുന്നു.