കുംഭരാശിയിലുള്ളവരുടെ വിവാഹം അപ്രതീക്ഷിതമായിരിക്കാനാണ് സാധ്യത. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മൂന്നാമതൊരാളോട് അഭിപ്രായം ആരായുന്നത് ഭാവിയില്‍ ഗുണം ചെയ്യും. സുഹൃത്ബന്ധം ദാമ്പത്യത്തിന് ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. പങ്കാളിക്ക് സംശയമുണ്ടാകുന്ന തരത്തിലുള്ള ബന്ധങ്ങളെയും കൂട്ടുകെട്ടുകളെയും വേണ്ടെന്ന് വയ്ക്കുന്നതാവും ഉചിതം.
അപ്രതീക്ഷിതമായ ചില സംഭവങ്ങളിലൂടെ ഭവനാന്തരീക്ഷത്തിന് ദോഷം സംഭവിക്കാനിടയുണ്ട്. തെറ്റായ തീരുമാനങ്ങള്‍ മൂലവും സുഹൃത്ബന്ധം മൂലവും കുടുംബത്തില്‍ പ്രശ്‌നങ്ങല്‍ ഉണ്ടായേക്കാം. പങ്കാളിക്ക് സംശയമുണ്ടാകുന്ന തരത്തിലുള്ള ബന്ധങ്ങളെയും കൂട്ടുകെട്ടുകളെയും വേണ്ടെന്ന് വയ്ക്കുന്നത് ഉചിതം. മുന്‍കോപം നിയന്ത്രിക്കുക.
കുംഭ രാശിയിലുള്ളവര്‍ കഠിനാധ്വാനത്തിലൂടെ സ്വന്തം സാമ്പത്തികനില ഭദ്രമാക്കിയവരായിരിക്കും. സമ്പത്തിന് യാതൊരു ക്ഷാമവും ഇവര്‍ക്കുണ്ടാവില്ല. എന്നാല്‍ അല്‍പ്പം പിശുക്കും ഇവര്‍ കാണിക്കും. ബിസിനസില്‍ ഇവര് ലാഭം കൊയ്യും.