Publish Date: Thu, 16 Dec 2021 (13:15 IST)
Updated Date: Thu, 16 Dec 2021 (13:19 IST)
വിദ്യാര്‍ഥികള്‍ക്ക് അലസതയും മടിയും ഉണ്ടാകും. ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ വലിയ ഗുണം ഇല്ലാത്തതിനാല്‍ ഉപരിപഠനത്തിന് ചേരും. പകര്‍ച്ചവ്യാധി പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. അതേസമയം കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ വന്നുചേരും. അസൂയാലുക്കളുടെ വ്യജപ്രചരണങ്ങള്‍ വിഷമമുണ്ടാക്കും. ചെയ്യുന്ന കാര്യങ്ങളില്‍ വിജയിക്കുകയും പ്രശംസകളും ബഹുമതിയും ലഭിക്കുകയും ചെയ്യും. സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ തൊഴിലും ബിസിനസും മെച്ചപ്പെടും. നിര്‍മാണത്തിലിരിക്കുന്ന ഗൃഹം പൂര്‍ത്തികരിക്കപ്പെടും. അസാധ്യമെന്ന് വിചാരിച്ചിരുന്ന കാര്യങ്ങള്‍ വേഗത്തില്‍ നടന്നുകിട്ടും. വിദേശ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.