ദഹനക്കേടാണോ പ്രശ്നം ? പേടിക്കേണ്ട... വഴിയുണ്ട് !

ദഹനക്കേടോ? വഴിയുണ്ട് !

Webdunia
തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (12:20 IST)
ആയുര്‍വേദത്തില്‍ ദഹനക്കേടിന് അഗ്നിമാന്ദ്യമെന്നാണ് പേര്. ഗാസ്ട്രോ ഇന്റര്‍സ്റ്റൈനല്‍ ട്രാക്റ്റില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ദഹനക്കേടിന് കാരണം. ശരീരത്തിലെ ആഹാരം ദഹിപ്പിക്കുന്നത് പ്രധാനമായും അഗ്നിയാണ്. അഗ്നിയുടെ അസന്തുലിതാവസ്ഥ മൂലവും ദഹനക്കേട് സംഭവിച്ചേക്കാം. സമയനിഷ്ഠപാലിക്കാതെ ആഹാരം കഴിക്കുക, തെറ്റായ ആഹാരക്രമം, മനസില്‍ അശുഭ ചിന്തകള്‍ പേറുക, കടുത്ത മന:സംഘര്‍ഷം തുടങ്ങിയവ മൂലമാണ് ദഹനക്കേട് ഉണ്ടാകുന്നത്. 
 
വാതം, പിത്തം, കഫം എന്നീ ദോഷങ്ങള്‍ അധികരിക്കുന്നത് കൊണ്ടാണ് സാധാരണായായി ദഹനക്കേടുണ്ടാകുന്നത്. വാത ദോഷം മൂലമാണ് ദഹനക്കേടുണ്ടായിട്ടുള്ളതെങ്കില്‍ ആമാശയത്തില്‍ കോച്ചിവലിക്കുന്നതു പോലുള്ള വേദന ഉണ്ടാകും, പിത്ത ദോഷം മൂലമാണ് അസുഖമെങ്കില്‍ ആമാശയത്തില്‍ എരിയുന്നതിന് സമാനമായ വേദനയും, കഫ ദോഷം മൂലമുള്ള അസുഖത്തിന് മനം പിരട്ടല്‍, ഛര്‍ദ്ദി എന്നിവയോടൊപ്പം വയറു വേദനയും ഉണ്ടാകും.
 
ജീരക വെള്ളം കുടിക്കുന്നത് ദഹനക്കേട് മാറാന്‍ നല്ലതാണ്. വയറെരിച്ചില്‍ മാറ്റാന്‍ ഇതിന് കഴിവുണ്ട്. ഏലയ്ക്ക കഴിക്കുന്നതും ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താന്‍ ഏലയ്ക്കയ്ക്ക് പ്രത്യേക വൈഭവം തന്നെയുണ്ട്. ദഹനക്കേട് മൂലം ആമാശയത്തില്‍ കടന്നു കൂടിയ വായു നീക്കം ചെയ്യാന്‍ ഇതുപകരിക്കും. കരയാമ്പൂവിന്റെ ഉപയോഗവും ദഹനം മെച്ചപ്പെടുത്താന്‍ ഫലപ്രദമാണ്. ദഹനരസങ്ങളുടെ ഉല്പാദനത്തിന് ഉത്തേജനം നല്‍കാന്‍ കരയാമ്പൂവിന് കഴിവുണ്ട്.
 
ദഹനരസം വേഗത്തില്‍ ഉല്പാദിപ്പിക്കാന്‍ വെളുത്തുള്ളിക്ക് ഉള്ള കഴിവ് ഒന്നു വേറെ തന്നെ. കുടലിലെ വിരകളെയും മറ്റും പുറത്ത കളയാനും വെളുത്തുള്ളിക്ക് കഴിവുണ്ട്. ഇഞ്ചി ഉപയോഗിക്കുന്നത് ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. വയറ്കടി, വയറ് വേദന എന്നിവ വേഗം തന്നെ മാറാന്‍ ഇഞ്ചി ഉപകരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൂടുള്ളതോ, തണുത്തതോ; കുളിക്കാന്‍ നല്ലത് ഏതുവെള്ളമാണ്

രാജ്യത്ത് ഏറ്റവുമധികം കുടവയറുള്ളവർ കേരളത്തിൽ, ദേശീയ ശരാശരിയേക്കാൾ 18.7 ശതമാനം അധികം!

ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ചര്‍മത്തില്‍ കാണാം!

ആര്‍ത്തവ സമയത്ത് കൂടുതല്‍ മലമൂത്ര വിസര്‍ജ്ജനം നടത്താറുണ്ടോ? കാരണങ്ങള്‍ അറിയാതെ പോകരുത്

വിയര്‍ക്കുന്ന കൈകളാണോ, നിങ്ങളുടെ ശരീരം നിങ്ങളോട് പറയാന്‍ ശ്രമിക്കുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments