Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെറ്റനസിനെ സൂക്ഷിച്ചോളൂ... ഇല്ലെങ്കില്‍ മരണം അടുത്തെത്തിയെന്ന് ഉറപ്പിക്കാം !

ടെറ്റനസിനെ സൂക്ഷിച്ചില്ലെങ്കില്‍ മരണം ഉറപ്പ്!

ടെറ്റനസിനെ സൂക്ഷിച്ചോളൂ... ഇല്ലെങ്കില്‍ മരണം അടുത്തെത്തിയെന്ന് ഉറപ്പിക്കാം !
, ഞായര്‍, 8 ഒക്‌ടോബര്‍ 2017 (14:21 IST)
മുറിവു സംഭവിക്കുമ്പോഴും ആണിയോ മറ്റോ ദേഹത്ത്‌ തുളച്ചു കയറുമ്പോഴും ഡോക്ടര്‍മാര്‍ ചോദിക്കാറുണ്ട്, ആറുമാസത്തിനിടയ്ക്ക് ടെറ്റനസ്‌ ഇഞ്ചക്ഷന്‍ എടുത്തിട്ടുണ്ടോ എന്ന്. എന്താണി ടൈറ്റനസ് ഇഞ്ചക്ഷന്‍, എന്തിനു വേണ്ടിയാണിതെടുക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍. പലരും ധരിച്ചിരിക്കുന്നത് ഇത് മുറിവ് പഴുക്കാതിരിക്കാനുള്ള ഇഞ്ചക്ഷനാണ് എന്നാണ്.  
 
അറിയാമോ ടൈറ്റനസ് രോഗബാധയുണ്ടായാല്‍ ആത്യന്തികമായി മരണമാണ് സംഭവിക്കുക. ഈ രോഗബാധയുണ്ടാകുന്ന 60 മുതല്‍ 80 ശതമാനം ആളുകളും മരണത്തിന് കീഴടങ്ങേണ്ടി വരുന്നതാണ് കണ്ടുവരുന്നത്. ക്ലോസ്‌ട്രീഡിയം ടെറ്റനി എന്ന രോഗണുക്കളാണ്‌ ഈ രോഗമുണ്ടാക്കുന്നത്‌.
 
സാധാരണ മുറിവുകള്‍ പഴുക്കുന്നത്,  മുറിവില്‍ കൂടി രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നതിനാല്‍ അവയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ശരീരത്തിന്റെ നടപടിയാണ്. ടൈറ്റനസ് ഇഞ്ചക്ഷന്‍ എടുത്താല്‍ മുറിവ് പഴുക്കുന്നത് ഒരുപരിധിവരെ കുറയും എന്നതിനാലാണ് ആളുകള്‍ മുറിവു പഴുക്കാതിരിക്കാനുള്ള ഇഞ്ചക്ഷനായി ഇതിനേ കരുതാന്‍ കാരണം.
 
ചെറിയ മുറിവുകളാണെങ്കില്‍ സാധാരണ കുറഞ്ഞ് ഡോസിലുള്ള മരുന്നാകും കുത്തിവയ്ക്കുക. ഡോക്‌ടര്‍ നിര്‍ദേശിച്ച രീതിയില്‍ കുത്തിവയ്‌പ്പ് എടുക്കുകയാണെങ്കില്‍ അതിന്റെ പ്രതിരോധശക്‌തി അഞ്ചു മുതല്‍ പത്ത്‌ കൊല്ലം വരെ നീണ്ടുനില്‍ക്കും. 15 വയസായ വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ കൂടി ഈ കുത്തിവയ്പ്പ് നടത്താറുള്ളത് എന്തിനാണെന്ന് ഇപ്പോള്‍ മനസിലായില്ലേ.
 
രണ്ടുതരം കുത്തിവയ്‌പുകളാണുള്ളത്‌. മുറിവിന്റെ മാരക സ്വഭാവമനുസരിച്ച്‌ ചിലപ്പോള്‍ രണ്ടും ഒരുമിച്ച്‌ എടുക്കേണ്ടിവരും. സെറം രണ്ടു തരത്തിലുണ്ട്‌. മനുഷ്യരില്‍ നിന്ന്‌ എടുക്കുന്നതും കുതിരകളില്‍ നിന്ന്‌ എടുക്കുന്നതും. കുതിരകളില്‍ നിന്ന്‌ എടുക്കുന്നതിന് റിയാക്ഷന്‍ കൂടും. ഗര്‍ഭിണികള്‍ക്കും ടെറ്റനസിന്‌ എതിരായ കുത്തിവയ്‌പ് എടുക്കേണ്ടതുണ്ട്‌. 
 
നവജാത ശിശുക്കള്‍ക്ക്‌ പൊക്കിള്‍ കൊടിയിലൂടെ ഈ രോഗം ബാധിക്കാതിരിക്കാനാണിത്‌. നവജാത ശിശുക്കള്‍ക്ക്‌ കുത്തിവയ്‌പിന്റെ രീതി എല്ലാ ആശുപത്രികളിലും ഡോക്‌ടര്‍മാര്‍ വിശദീകരിച്ചു നല്‍കും. പ്രമേഹം കുത്തിവയ്‌പിന്‌ തടസമല്ല. മുറവ്‌ ഉണങ്ങിയാല്‍ ഡോക്‌ടറെ കണ്ട്‌ ഉപദേശം തേടുക. കുത്തിവയ്‌പ് വേണ്ടവിധത്തിലല്ലെങ്കില്‍ അതിന്റെ ദൂഷ്യഫലം ഹൈപ്പര്‍ ഇമ്മ്യൂണൈസേഷന്‍ ആയിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവരാണെങ്കില്‍ ഒരു നിമിഷം ഒന്നു ശ്രദ്ധിക്കൂ !