Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂടുകാലത്തെ നേരിടാൻ വീട്ടിൽ പ്രകൃതിദത്തമായ സൺസ്ക്രിന്ന് തയ്യാറാക്കാം !

ചൂടുകാലത്തെ നേരിടാൻ വീട്ടിൽ പ്രകൃതിദത്തമായ സൺസ്ക്രിന്ന് തയ്യാറാക്കാം !
, വെള്ളി, 1 ഫെബ്രുവരി 2019 (18:56 IST)
ഇനി ചൂടുകാലമാണ് വരുന്നത്. ചൂടുകാലത്തേക്ക് കടക്കുന്നതിനായി നമ്മൾ ഇപ്പോൾ തന്നെ ഒരുങ്ങേണ്ടതുണ്ട്. വെയിൽ കടുത്ത് കഴിയുമ്പോൾ നമ്മുടെ ജീവിതരീതിയിലും ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും ഉൾപ്പടെ മാറ്റങ്ങൾ വരുത്തേണ്ടി വരും. വെയിൽ കടുത്താൽ ചർമ്മ സംരക്ഷണത്തിനായി ഏറ്റവും അത്യാവശ്യമായ ഒന്നാണ് സൺസ്ക്രീനുകൾ.
 
വെയിൽ ചർമ്മത്തിൽ ആഘാതങ്ങൾ ഏൽപ്പിക്കാതിരിക്കണമെങ്കിൽ സൺസ്ക്രീനുകൾ പുരട്ടിയെ മതിയാകു. എന്നാൽ ഇവ വാങ്ങുമ്പോഴും ശ്രദ്ധവേണം ക്വാളിറ്റി ഇല്ലാത്ത സൺസ്ക്രീനുകൾ വിപരിത ഫലമാണ് ഉണ്ടാക്കുക. നല്ല സൺസ്ക്രീനുകൾക്കാവട്ടെ താങ്ങാനാവാത്ത വിലയുമാണ്.
 
എന്നാൽ നമ്മുടെ വീട്ടിൽ തന്നെ കുറഞ്ഞ ചിലവിൽ പ്രകൃതിദത്തമായ സൺസ്ക്രീൻ ഉണ്ടാക്കാനാകും. ഇതിനായി വേണ്ട ചേരുവകൾ എന്താണെന്ന് നോക്കാം.   
 
  • ഒരു കപ്പ് വെളിച്ചെണ്ണ
  • വീട്ടിൽ തയ്യാറാക്കിയ ശുദ്ധമായ വെണ്ണ 20 ഗ്രാം
  • രണ്ട് തുള്ളി വിറ്റമിന്‍ ഇ ഓയില്‍ 
  • ജോജോബ ഓയില്‍ , സണ്‍ഫ്ലവര്‍ ഓയില്‍ , ലാവന്‍ഡര്‍ ഓയില്‍ , യൂകാലിപ്റ്റസ് ഓയില്‍, സീസമെ ഓയില്‍ എന്നിവ ഓരോ തുള്ളിവീതം ചേർത്തുണ്ടാക്കിയ മിശ്രിതം
  • രണ്ട് ടേബിൾ സ്പൂൺ സിങ് ഓക്സൈഡ്
  • കാൽകപ്പ് തേനിച്ചയുടെ മെഴുക്
 
ഇനി തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം 
 
വെളിച്ചെണ്ണയും, വെണ്ണയും, തയ്യാറാക്കി വച്ചിരിക്കുന്ന എണ്ണകളുടെ മിശ്രിതവും തേനീച്ച മെഴുകും ചെറുതീയിൽ ചൂടാക്കുക. വെണ്ണയും തേനീച്ച മെഴും പൂർണമായും അലിഞ്ഞ ശേഷം ഈ കൂട്ട് തണുപ്പിക്കാൻ വെക്കുക. ഇതിലേക്ക് സിങ് ഓക്സൈഡും വിറ്റാമിൻ ഇ ഓയിലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ഈർപ്പവും വായുവും കടക്കാത്ത ഭരണിയിൽ സൂക്ഷിച്ച് ഉപയോഗിക്കാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചുണ്ട് വരളുന്നതില്‍ നിന്നും രക്ഷനേടാം