ലൈംഗികതയില്‍ സ്‌ത്രീക്കും പുരുഷനും ഇക്കാര്യം പ്രധാനം

വെള്ളി, 1 ഫെബ്രുവരി 2019 (16:42 IST)
ലൈംഗികതയില്‍ സമയത്തിനും സാഹചര്യത്തിനും മുന്തിയ സ്ഥാനമുണ്ട്. സ്‌ത്രീയും പുരുഷനും സെക്‍സ് ആഗ്രഹിക്കുന്നത് വ്യത്യസ്ഥ സമയങ്ങളിലാണ്. അതിനൊപ്പം ഇരുവരും ആഗ്രഹിക്കുന്നതു പോലെയുള്ള ലൈംഗികബന്ധം നടക്കണമെന്നുമില്ല.

പരസ്‌പരമുള്ള സംസാരത്തിലൂടെയാണ് ഈ പ്രശ്‌നം പരിഹരിക്കാന്‍. കുറ്റപ്പെടുത്തലുകള്‍ ലൈംഗിക ജീവിതം തകര്‍ക്കുമെന്നതില്‍ സംശയമില്ല. വൈകുന്നേരങ്ങളില്‍ സ്‌ത്രീകള്‍ക്ക് ലൈംഗികതാല്‍പ്പര്യം കൂടുതലായിരിക്കും. ഈ സമയം ജോലിയും മറ്റ് തിരക്കുകളുമായി പുരുഷന്‍ ക്ഷീണിതനായിരിക്കും.

പുലര്‍ച്ചെയോ രാത്രിയോ ആയിരിക്കും പുരുഷന്‍ സെക്‍സ് ആഗ്രഹിക്കുന്നത്. ആ സമയത്ത് സ്ത്രീ ഉറക്കത്തിലോ ക്ഷീണമുള്ള അവസ്ഥയിലോ ആയിരിക്കും. ഈ സാഹചര്യത്തില്‍ മനസിനും ശരീരത്തിനും ഒരേപോലെ അനുഭൂതി ലഭിക്കണമെങ്കില്‍ പങ്കാളികള്‍ തമ്മില്‍ സംസാരിച്ച് ലൈംഗികബന്ധത്തിന് സമയം കണ്ടെത്തുന്നതാണ്.

എന്നാല്‍ രാവിലെയും ഉറങ്ങുന്നതിന് മുമ്പുമുള്ള സെക്‍സ് എല്ലാവരിലും വിജയകരമാകണമെന്നില്ല.  ലൈംഗികതാൽപര്യങ്ങള്‍ ഉണരുന്ന സമയത്തിന്റെ വ്യത്യാസം തന്നെയാണ് ഇവിടെ പ്രശ്‌നമാകുന്നത്. പരസ്‌പരമുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഏക പോംവഴി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സാരികൾ വാഷിംഗ് മെഷീനിൽ അലക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിയൂ !