പെൻഷൻ ലഭിക്കുമോ? മാസശമ്പളം എത്ര? യോഗ്യത എന്ത്? അഗ്നിപഥ് പദ്ധതിയെ പറ്റി അറിയേണ്ടതെല്ലാം

Webdunia
ചൊവ്വ, 14 ജൂണ്‍ 2022 (17:32 IST)
സൈനിക സേവനത്തിൽ വിപ്ലവകരമായ തീരുമാനവുമായി കേന്ദ്രസർക്കാർ. ഇന്ത്യൻ യുവാക്കളെ സായുധ സേനയിൽ സേവനം ചെയ്യാൻ പ്രാപ്തരാക്കുന്നതിനായി അഗ്നിപഥ് പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകി. നേരത്തെ വിരമിക്കുന്നത് വരെ അല്ലെങ്കിൽ 20 വർഷമോ 15 വർഷമോ സേവനകാലം എന്ന നിലയിലാണ് സൈനികസേവനം നടത്താൻ സാധിച്ചിരുന്നത്. പുതിയ പദ്ധതി പ്രകാരം ഇനി ഹ്രസ്വകാലത്തേക്കും സായുധസേനയിൽ സേവനം ചെയ്യാം.
 
17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് നിയമനം. അഗ്നീപഥ് എന്ന പദ്ധതിയില്‍ നാല് വര്‍ഷത്തേക്കാണ് സൈനികരെ നിയമിക്കുക. ഈ സ്കീമിന് കീഴിൽ തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കൾ അഗ്നിവീർ എന്ന പേരിലാകും അറിയപ്പെടുക. 46,000 പേരെ റിക്രൂട്ട് ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേക്ക് നിയമിക്കും.
 
സ്ഥിര നിയമനം നടത്തുമ്പോള്‍ ഉണ്ടാവുന്ന അധിക സാമ്പത്തികബാധ്യതയും പെന്‍ഷന്‍ ബാധ്യതയും ഹ്രസ്വകാല നിയമനത്തിലൂടെ മറികടക്കാൻ സർക്കാരിന് കഴിയുമെന്നാണ് കരുതുന്നത്. ആറ് മാസക്കാലത്തെ പരിശീലനത്തിന് ശേഷമാകും നിയമനം. ഈ കാലയളവിൽ 30,000 മുതല്‍ 40,000 വരെ ശമ്പളവും സൈനികര്‍ക്ക് ലഭിക്കും. ആരോഗ്യ ഇന്‍ഷൂറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങളും അവർക്കുണ്ടാകും.
 
അടുത്ത 90 ദിവസത്തിനകം നിയമനം നടത്തുമെന്നും ജൂലൈ 2023 ഓടെ ആദ്യബാച്ച് സജ്ജമാകുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. അഗ്നിവീർ അംഗങ്ങളായി പെൺകുട്ടികൾക്കും നിയമനം ലഭിക്കും.സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത(പത്താം ക്ലാസ്)യാണ് അഗ്നിവീർ അംഗങ്ങളാകാനും വേണ്ടിവരിക.
 
11 മുതൽ 12 ലക്ഷം വരെ പാക്കേജിലായിരിക്കും നാല് വർഷത്തിന് ശേഷം ഇവരെ പിരിച്ചുവിടുക. ഇവർക്ക് പെൻഷന് അർഹതയുണ്ടാകില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

ആശങ്ക സൃഷ്ടിച്ച് ആമയിഴഞ്ചാന്‍ കനാലിലെ റെയില്‍വേ ജോലികള്‍

പോലീസ് സ്റ്റേഷനില്‍ ഹാജരാകണം; ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി

ലോഡ് ഷെഡ്ഡിംഗിനെതിരെ പൊതുജനങ്ങളുടെ രോഷം; പോലീസ് സംരക്ഷണം തേടി കെഎസ്ഇബി

മഴമുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

അടുത്ത ലേഖനം
Show comments