Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയ റിക്രൂട്ട്‌മെന്റ് ഏജൻസി വരുന്നു: കേന്ദ്രസർക്കാർ ജോലികൾക്ക് ഇനി പൊതുപരീക്ഷ

ദേശീയ റിക്രൂട്ട്‌മെന്റ് ഏജൻസി വരുന്നു: കേന്ദ്രസർക്കാർ ജോലികൾക്ക് ഇനി പൊതുപരീക്ഷ
, ബുധന്‍, 19 ഓഗസ്റ്റ് 2020 (17:06 IST)
കേന്ദ്രസർക്കാർ ജോലികൾക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താൻ തീരുമാനം. ഇതിനായി റിക്രൂട്ട്മെൻറ് എജൻസി രൂപീകരിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. നടപടികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് ഇനി നിയമനം നടത്തുക ദേശീയ റിക്രൂട്ട്മെൻറ് എജൻസി നടത്തുന്ന പൊതുപരീക്ഷ വഴിയാകും.
ദേശീയ റിക്രൂട്ട്മെൻറ് എജൻസിയുടെ കീഴിൽ പൊതു പരീക്ഷ നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും അറിയിച്ചു. ഇതിനായി ആദ്യഘട്ടത്തിൽ പ്രിലിമിനറി പരീക്ഷ നടത്തും. ഇതിൽ വിജയിക്കുന്നവർക്ക് ഏത് റിക്രൂട്ട്മെന്‍റ് ഏജൻസി നടത്തുന്ന ഉന്നത പരീക്ഷകളിലേക്കും അപേക്ഷ നൽകാവുന്നതാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രഹസ്യഭാഗത്ത് പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; തിരുവനന്തപുരം വിമാനത്താവളത്തില്‍ അരക്കിലോ സ്വര്‍ണം പിടികൂടി