Webdunia - Bharat's app for daily news and videos

Install App

ബെല്‍ജിയത്തിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട്

IELTS പരീക്ഷയില്‍ 6.0 സ്‌കോര്‍ അല്ലെങ്കില്‍ OET പരീക്ഷയില്‍ C ഗ്രേഡ് നേടിയിരിക്കണം. 35 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി

രേണുക വേണു
വെള്ളി, 7 മാര്‍ച്ച് 2025 (11:24 IST)
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബെല്‍ജിയത്തിലേക്ക് നഴ്‌സുമാരുടെ സൗജന്യ നിയമനം. 85 ഒഴിവുകളാണ് ഉള്ളത്. GNM / BSc Nursing / Post Basic BSc Nursing / MSc Nursing എന്നിവയാണ് യോഗ്യത. 
 
MSc നഴ്‌സിങ് ഉള്ളവര്‍ക്ക് ആശുപത്രികളിലും മറ്റുള്ളവര്‍ക്ക് എല്‍ഡര്‍ലി കെയര്‍ ഹോമുകളിലും ആയിരിക്കും നിയമനം. ഈ മേഖലയില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 
 
IELTS പരീക്ഷയില്‍ 6.0 സ്‌കോര്‍ അല്ലെങ്കില്‍ OET പരീക്ഷയില്‍ C ഗ്രേഡ് നേടിയിരിക്കണം. 35 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. 
 
തിരഞ്ഞെടുക്കുന്നവര്‍ക്കു ആറുമാസത്തെ സൗജന്യ ഡച്ച് ഭാഷ പരിശീലനം നല്‍കും. പരിശീലന കാലത്തു 15,000 രൂപ വീതം സ്‌റ്റൈപെന്‍ഡും നല്‍കും. 
 
ആകര്‍ഷകമായ ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയര്‍ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. 
 
താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ - പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, IELTS/OET score sheet എന്നിവ മാര്‍ച്ച് 15 നു മുന്‍പ്  EU@odepc.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക.
 
വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ - 0471-2329440/41/42/43/45; Mob: 77364 96574

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Sunny Thomas: ഇന്ത്യൻ ഷൂട്ടിങ്ങിന്റെ പിതാവ്, ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു

Indian Navy: ഒരു ദൗത്യവും ഏറെ ദൂരത്തല്ല, എന്തിനും സജ്ജമായി യുദ്ധക്കപ്പലുകൾ, ചിത്രം പങ്കുവെച്ച് ഇന്ത്യൻ നാവികസേന

ഇന്ത്യ വിട്ടത് 786 പാക്കിസ്ഥാന്‍ പൗരന്മാര്‍; തിരിച്ചെത്തിയത് 1376 ഇന്ത്യക്കാര്‍

യാത്ര ചെയ്യുമ്പോള്‍ ഈ വസ്തുക്കള്‍ ബാഗിലുണ്ടോ, നിങ്ങള്‍ ജയിലിലാകും!

Vedan: 'ഓരോന്നു ചോദിച്ച് വീട്ടുകാരെ ഉപദ്രവിക്കരുത്'; മാധ്യമപ്രവര്‍ത്തകരോടു വേടന്‍ (Video)

അടുത്ത ലേഖനം
Show comments