Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശാൾ ചിത്രം ഇരുമ്പ് തിരൈയുടെ റിലീസിംഗ് തടയാനാകില്ല; ചിത്രം മേയ് 11ന് തന്നെ തീയറ്റുറുകളിലേക്ക്

വാർത്ത സിനിമ വിശാൽ ഇരുമ്പ്തിരൈ News Cinema Visal Irumpthirai
, വ്യാഴം, 10 മെയ് 2018 (18:00 IST)
വിശാൽ ചിത്രം ഇരുമ്പ്തിരൈക്കെതീരെയുള്ള ഹർജ്ജി മദ്രാസ് ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ ട്രേയ്‌ലറിൽ ആധാറിനെ മോഷമായി ചിത്രീകരിച്ചു എന്നാരോപിച്ച് നടരാജൻ എന്ന വ്യക്തി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. കേസിൽ ആസ്പദമായ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല എന്ന് കോടതി നിരീക്ഷിച്ചു.
 
ട്രേയ്‌ലർ വിലയിരുത്തി ഒരു സിനിമയുടെ റിലീസിങ് തടയാനോ അനുവദിക്കാനൊ സാധിക്കില്ല. അങ്ങനെയെങ്കിൽ സെൻസർ ബോർഡിന്റെ ആവശ്യം എന്തെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് വി പാര്‍ത്ഥിപന്‍, പി ഡി ഒടികേശവലു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി. 
 
നവാഗതനായ പി .എസ് മിത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രമാണ് ഇരുമ്പ് തിരൈ. ഹർജ്ജി തള്ളിയ സാഹചര്യത്തിൽ മെയ് 11ന് തന്നെ ചിത്രം തീയറ്ററുകളിൽ എത്തും. വിശാ‍ൽ ഫിലിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷനും സസ്പെൻസിനും പ്രാധാന്യമുള്ള സയൻസ് ഫിക്ഷൻ ചിത്രമാണ് ഇരുമ്പ്തിരൈ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൂസിഫര്‍ ആരാധകരെ ഇളക്കിമറിക്കും; മോഹന്‍‌ലാലിന്റെ പ്രതിയോഗിയാകുന്നത് മലയാളത്തിലെ മറ്റൊരു സൂപ്പര്‍‌സ്‌റ്റാര്‍