Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ഓര്‍ക്കാപ്പുറത്തുള്ള അടി! ‘പറയുന്നത് അങ്ങ് കേട്ടാല്‍ മതി’ - ദിലീപിന്റെ തീരുമാനം അദ്ദേഹത്തെ ഞെട്ടിച്ചു!

ജയിലിലാണെങ്കിലും ദിലീപ് പറയുന്നത് പോലെയാണ് കാര്യങ്ങള്‍

ഇത് ഓര്‍ക്കാപ്പുറത്തുള്ള അടി! ‘പറയുന്നത് അങ്ങ് കേട്ടാല്‍ മതി’ - ദിലീപിന്റെ തീരുമാനം അദ്ദേഹത്തെ ഞെട്ടിച്ചു!
, ബുധന്‍, 16 ഓഗസ്റ്റ് 2017 (11:05 IST)
ജനപ്രിയ നടന്‍ ദിലീപ് ജയിലിലായതോടെ താരത്തിന്റെ ‘രാമലീല’ റിലീസ് ചെയ്യാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. ചിത്രത്തിന്റെ റിലീസ് നീണ്ടുനീണ്ടു പോകുകയാണ്. ഇപ്പോഴിതാ, ദിലീപ് ജയില്‍ മോചിതനായി എത്തിയാല്‍ മാത്രമേ രാമലീല റിലീസ് ചെയ്യുകയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ദിലീപിനെ കാണാന്‍ സംവിധായകന്‍ അരുണ്‍ ഗോപി ജയിലിലെത്തിയപ്പോള്‍ ദിലീപ് ഇങ്ങനെ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. താന്‍ ഉടനെ ജയില്‍മോചിതനാകുമെന്നും അതിന് ശേഷം സിനിമ തിയേറ്ററില്‍ എത്തിക്കാമെന്നും ദിലീപ് അരുണിനോട് പറഞ്ഞുവെന്നാണ് സൂചനകള്‍. ഓണമാണ് നടന്റെ മനസ്സിലുള്ളത്. 
 
എങ്ങനെയെങ്കിലും സിനിമ റിലീസ് ചെയ്യാമെന്ന് കരുതിയിരുന്ന നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് ഇതു തിരിച്ചടിയായിരിക്കുകയാണ്. ചിത്രത്തിനായി 25 കോടിയാണ് ചിലവാക്കിയിരിക്കുന്നത്. നിലവില്‍ നല്ല സിനിമയൊന്നും തിയേറ്ററില്‍ ഇല്ല. അതിനാല്‍ ഫാന്‍സിന്റെ കരുത്തില്‍ നല്ല അഭിപ്രായം ചിത്രത്തിനുണ്ടാക്കി പരമാവധി കളക്ഷന്‍ നേടാമെന്നും ടോമിച്ചന്‍ കരുതിയിരുന്നു. ഈ മാര്‍ഗമാണ് ദിലീപ് ഇപ്പോള്‍ തട്ടിക്കളഞ്ഞിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ബിരുദദാന ചടങ്ങില്‍ വരുമ്പോള്‍ ധരിക്കേണ്ട കറുത്തതൊപ്പിയും കോട്ടും അണിയാനുള്ള യോഗ്യത എനിക്കില്ല‘ - ഇരട്ട ഡോക്ടറേറ്റ് ലഭിച്ച സന്തോഷത്തിലും വിനീതനായി മമ്മൂട്ടി