ടെസ്റ്റ് ലോകകപ്പിലും അമ്പയര്‍മാരുടെ ഭൂലോക മണ്ടത്തരങ്ങള്‍ക്ക് വേദിയായി മാറിയിരിക്കുകയാണ് എജ്ബാസ്റ്റൻ. ആഷസിന്റെ ആദ്യദിനം വന്‍ തകര്‍ച്ചയില്‍ നിന്നും കംഗാരുപ്പടയെ കരകയറ്റിയത് സ്മിത്തിന്റെ രക്ഷാപ്രവർത്തനമായിരുന്നു
കളിയിൽ ഏറെ ശ്രദ്ധേയമായത് അംപയർമാരുടെ മണ്ടൻ തീരുമാനങ്ങളാണ്. 34 റണ്‍സില്‍ നില്‍ക്കെ ഔട്ട് വിളിച്ച അംപയറോട് ഔട്ട് അല്ലെന്ന് വാദിച്ച് സ്മിത്ത്, റിവ്യു ആവശ്യപ്പെട്ട് അംപയറുടെ തീരുമാനം തിരുത്തി. ഏഴു തെറ്റായ തീരുമാനങ്ങളാണ് അംപയര്‍മാരായ അലീം ദാറും ജോയല്‍ വില്‍സണും കൂടി എജ്ബാസ്റ്റനില്‍ ആദ്യദിനം എടുത്തത്.
മത്സരം തുടങ്ങി രണ്ടാം ഓവറിൽ സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ പന്ത് ഡേവിഡ് വാര്‍ണറുടെ ബാറ്റില്‍ ഉരസി ബട്ട്‌ലറുടെ കൈകകളിലെത്തിയെങ്കിലും അംപയര്‍ ഔട്ട് വിധിച്ചില്ല. നാലാം ഓവറിൽ രണ്ടാമത്തെ പിഴവും. നാലാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി വാര്‍ണറിന് മടങ്ങാനായിരുന്നു വിധി. എന്നാല്‍ സ്റ്റംപുമായി വലിയ അകലം പാലിച്ച് പന്ത് കടന്നുപോകുമെന്ന് ടിവി റീപ്ലേ പിന്നാലെ വെളിപ്പെടുത്തി. തെറ്റായ തീരുമാനത്തില്‍ ഓസ്‌ട്രേലിയക്ക് ആദ്യനഷ്ടം സംഭവിച്ചതും ഇവിടെതന്നെ.
15 ആം ഓവറില്‍ ഉസ്മാന്‍ ഖവാജയുടെ ബാറ്റില്‍ത്തട്ടി പന്ത് ബട്ട്‌ലറുടെ കൈയ്യിലെത്തിയതാണ് അടുത്ത പിഴവ്. സംഭവത്തില്‍ ഇംഗ്ലണ്ട് ടീം ഒന്നടങ്കം അപ്പീല്‍ ചെയ്തിട്ടും അപംയര്‍ ജോയല്‍ വില്‍സണ്‍ ഔട്ട് അനുവദിച്ചില്ല. എന്നാല്‍ നായകന്‍ ജോ റൂട്ട് റിവ്യു അവശ്യപ്പെട്ട സാഹചര്യത്തില്‍ അംപയറിന് തീരുമാനം തിരുത്തേണ്ടതായി വന്നു.
34 -ല്‍ നില്‍ക്കെ സ്റ്റീവ് സ്മിത്തായിരുന്നു അംപയർമാരുടെ അടുത്ത ഇര. തൊട്ടടുത്ത ഓവറില്‍ത്തന്നെ അപംയറിങ് പിഴവ് വീണ്ടും ആവര്‍ത്തിച്ചതിനും മത്സരം സാക്ഷിയായി. സ്റ്റംപിലേക്ക് കയറിയ പന്തിനെ പാഡുകൊണ്ട് പ്രതിരോധിച്ച മാത്യു വെയ്ഡിന് അനുകൂലമായി അംപയര്‍ തീരുമാനമെടുക്കുകയായിരുന്നു. റിവ്യു വേണമെന്ന് ആവശ്യപ്പെട്ട ജോ റൂട്ട് അംപയറുടെ തീരുമാനം ഒരിക്കല്‍ക്കൂടി തിരുത്തി.
ഏറ്റവുമൊടുവില്‍ പീറ്റര്‍ സിഡിലിനെയും അംപയര്‍ ഔട്ട് വിധിച്ചെങ്കിലും താരത്തെ റിവ്യു സംവിധാനം പിന്തുണച്ചു. അംപയറിന് വീണ്ടുമൊരാവര്‍ത്തി തീരുമാനം തിരുത്തേണ്ടതായി വന്നു.