'അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും, ഇതിൽ കൂടുതലെന്ത് പറയാൻ'; വികാരഭരിതനായി ബാല
മകൾക്കു വേണ്ടി എന്തും ചെയ്യുമെന്ന് തുറന്നു പറഞ്ഞിരിക്കയാണ് നടന്‍.
തമിഴകത്തും മലയാളത്തിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ ബാല തന്‍റെ മകളെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മകൾക്കു വേണ്ടി എന്തും ചെയ്യുമെന്ന് തുറന്നു പറഞ്ഞിരിക്കയാണ് നടന്‍.
മകൾക്കു വേണ്ടി എന്തും ചെയ്യുമെന്ന് തുറന്നു പറഞ്ഞിരിക്കയാണ് നടന്‍. അമൃത സുരേഷുമായുള്ള വിവാഹബന്ധം വേർപെടുത്തിയെങ്കിലും മകളായ അവന്തികക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്തും താരമെത്താറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിനിടയിൽ അദ്ദേഹത്തോട് മകളുമായുള്ള അടുപ്പത്തെക്കുറിച്ച് അവതാരക ചോദിച്ചതിനു മറുപടിയായാണ് വികാരഭരിതനായി താരം പ്രതികരിച്ചത്.
മകളുമായി എത്ര ക്ലോസാണ്, എന്നായിരുന്നു അവതാരക ബാലയോട് ചോദിച്ചത്.അതിനു മറുപടിയായി ബാല പറഞ്ഞതിങ്ങനെ- 'അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും, ഇതിൽ കൂടുതലെന്ത് പറയാൻ, അവളെ കൂടെ നിർത്തണം'.