വീണ്ടും നയൻതാര- രജനീ ടീം; സംവിധാനം ശിവ; ചിത്രത്തിൻ വമ്പൻ താരനിര!!

ആരാധകരെ ആവേശക്കൊടുമുടിയേറ്റിയ പ്രഖ്യാപനം സൺ‌ പിക്‌ചേഴ്‌സാണ് നടത്തിയത്.

റെയ്‌നാ തോമസ്

തിങ്കള്‍, 3 ഫെബ്രുവരി 2020 (10:10 IST)
ദർബാറിന്റെ വിജയത്തിന് ശേഷം സൂപ്പർ സ്റ്റാർ രജനീകാന്തും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വീണ്ടും ഒന്നിക്കുന്നു. ആരാധകരെ ആവേശക്കൊടുമുടിയേറ്റിയ പ്രഖ്യാപനം സൺ‌ പിക്‌ചേഴ്‌സാണ് നടത്തിയത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
 
രജനിയുടെ 168മത്തെ ചിത്രത്തിൽ നയൻതാരയുണ്ടാകുമെന്നായിരുന്നു ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ സ്ഥിരീകരണം. പുതിയ ചിത്രം തമിഴ്‌നാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിലാണെന്നാണ് സൂചന. 
 
സൂപ്പർഹിറ്റ് സംവിധായകൻ ശിവയാണ് ചിത്രം ഒരുക്കുന്നത്. കീർത്തി സുരേഷ് ചിത്രത്തിൽ രജനിയുടെ മകളായി എത്തുന്നുവെന്ന് നേരത്തെ സൺ പിക്‌ചേഴ്‌സ് പുറത്തുവിട്ടിരുന്നു. നടി മീന 24 വർഷത്തിനു ശേഷം രജനിയുമായി സ്ക്രീൻ പങ്കിടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഡ്രീംസ് ഡു കം ട്രൂ'; മമ്മൂട്ടിക്കൊപ്പം ആദ്യ സിനിമ ദി പ്രീസ്റ്റിന്റെ ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു വാര്യർ