മമ്മൂട്ടി വീഡിയോ കോൾ ചെയ്‌തു; ലാലേട്ടന്‍റെ കോള്‍ കണ്ടില്ല, പിന്നീട് തിരിച്ചുവിളിച്ചു !

അനു മുരളി
ചൊവ്വ, 5 മെയ് 2020 (12:35 IST)
വിവാഹവിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ മണികണ്ഠനും ഭാര്യ അഞ്ജലിയും. ലോക്ക് ഡൗൺ ആയതിനാൽ വിവാഹത്തിന് എത്താൻ സാധിച്ചില്ലെങ്കിലും മമ്മൂട്ടിയും മോഹൻലാലും ആശംസകൾ അറിയിച്ചു മണികണ്ഠനെ വിളിച്ചിരുന്നു. മമ്മൂട്ടിയുടെ വീഡിയോ കോൾ വന്നപ്പോൾ പറയാനറിയാത്ത സന്തോഷം തോന്നിയെന്ന് മണികണ്ഠൻ പറഞ്ഞു. മോഹൻലാൽ വിളിച്ചപ്പോൾ ആദ്യം ഫോൺ കണ്ടില്ല, പിന്നീട് ലാലേട്ടനെ തിരിച്ചു വിളിച്ചു.
 
കുട്ടിക്കാലം മുതലേയുള്ള പരിചയമാണ് അഞ്ജലിയുമായി. ഒരു വർഷം മുമ്പേ വിവാഹ തീയ്യതി നിശ്ചയിച്ചിരുന്നു. അതുകൊണ്ടാണ് കൊറോണ സമയത്ത് കല്യാണം നടന്നത്. ലോക്ക് ഡൗൺ ആയതിനാൽ തുണിക്കടകൾ എല്ലാം പൂട്ടി കിടക്കുമ്പോൾ വിവാഹത്തിനുള്ള സാരിയും  മുണ്ടും ഷർട്ടും എല്ലാം എത്തിച്ചു തന്നത് ഛായാഗ്രാഹകനും നിർമാതാവും സംവിധായകനുമായ രാജീവ്  രവിയാണ്. 
 
വിവാഹം ഇങ്ങനെയൊരു ചെറിയൊരു പരിപാടിയിൽ ഒതുങ്ങിയതില്‍ വിഷമം ഉണ്ട്. തൻറെ വിവാഹം കാണണമെന്ന് ആഗ്രഹിച്ച ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല - മണികണ്ഠന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ പാകിസ്ഥാനിൽ വ്യാജ ഓപ്പറേഷൻ നടത്താൻ പദ്ധതിയിടുന്നു, കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കും : ഖ്വാജ ആസിഫ്

ബുഷഹർ ആണവ നിലയത്തിന് നേരെ നാലാം തവണയും ആക്രമണം, വികിരണം പുറത്തുവരാൻ സാധ്യത, യുഎന്നിന് കത്തെഴുതി ഇറാൻ

ഭാവിയില്‍ ഇന്ത്യ ആക്രമണത്തിന് മുതിര്‍ന്നാല്‍ കൊല്‍ക്കത്ത വരെ ആക്രമിച്ച് തിരിച്ചടി നല്‍കും: പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്

ഇഞ്ചോടിഞ്ച് പോരാട്ടം, ചെറിയ മുൻതൂക്കം എൽഡിഎഫിന്, 12 മണ്ഡലങ്ങളിലെ ഫലങ്ങൾ വിജയിയെ നിശ്ചയിക്കും ; മാതൃഭൂമി പ്രീ പോൾ സർവേ പുറത്ത്

അമേരിക്കയ്ക്ക് വലിയ സർപ്രൈസ് വരാനിരിക്കുന്നു, മുന്നറിയിപ്പ് നൽകി ഇറാൻ

അടുത്ത ലേഖനം
Show comments