വിവാഹമോചനം എന്നെ തകർത്തു, ലോകം മുഴുവൻ എനിക്കെതിരായി, സുഹൃത്തുക്കൾ ചതിച്ചു; മനസ്സുതുറന്ന് അമലാ പോൾ

ജീവിതം മാറ്റിമറിച്ച ഹിമാലയൻ യാത്രയേക്കുറിച്ച് തുറന്ന് പറഞ്ഞ് നടി അമലാ പോൾ.

ബുധന്‍, 24 ജൂലൈ 2019 (11:02 IST)
ജീവിതം മാറ്റിമറിച്ച ഹിമാലയൻ യാത്രയേക്കുറിച്ച് തുറന്ന് പറഞ്ഞ് നടി അമലാ പോൾ. പതിനേഴാമത്തെ വയസില്‍ സിനിമയിലേക്ക് എത്തിയ താന്‍ നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങളിലൂടെയും കടന്നുപോയി. വിവാഹജീവിതം പരാജയപ്പെട്ടപ്പോള്‍ ആ സമയത്ത് ഒന്നും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. കാരണം ലോകം മുഴുവന്‍ എനിക്കെതിരായിരുന്നു. താന്‍ ഒറ്റയ്ക്കാണെന്നു തോന്നി. സ്വയം കുറ്റപ്പെടുത്തുകയാണ് താന്‍ ചെയ്തത് എന്നും അമല വെളിപ്പെടുത്തുന്നു.

പോണ്ടിച്ചേരിയിലാണ് ഇപ്പോൾ താമസമെന്നും, ബെന്‍സ് താന്‍ വിറ്റു കളഞ്ഞെന്നും താരം അഭിമുഖത്തില്‍ വെളിപ്പെടുത്തി. യോഗയും പൂന്തോട്ടവുമാണ് ജീവിക്കാനുള്ള ഊര്‍ജം തനിക്ക് നല്‍കുന്നത്. ഹിമാലയത്തില്‍ ജീവിക്കണമെന്നായിരുന്നു അതെളുപ്പമല്ലാത്തതിനാല്‍ പോണ്ടിച്ചേരി തെരഞ്ഞെടുത്തെന്നും അമല പറയുന്നു.
 
ഒരു ബാക്ക്പാക്കില്‍ വസ്ത്രങ്ങളും സണ്‍സ്‌ക്രീനും ലിപ് ബാമുമായി ഹിമാലയൻ യാത്രയ്ക്ക് ഇറങ്ങിയത് ഇപ്പോഴും ഓര്‍ക്കുന്നെന്നും നാല് ദിവസം ട്രക്കിങിനെ പോയെന്നും താരം ഓര്‍ത്തെടുക്കുന്നു.  ഇപ്പോള്‍ ബ്യൂട്ടിപാര്‍ലറില്‍ പോലും പോകാറില്ല. ഞാന്‍ ആയുര്‍വേദ ഭക്ഷണരീതിയാണ് ഇപ്പോള്‍ പിന്തുടരുന്നത്. ഇപ്പോള്‍ മുള്‍ട്ടാനി മിട്ടിയും ചെറുപയര്‍ പൊടിയും മാത്രമാണ് സൗന്ദര്യവര്‍ധക വസ്തുക്കളായി ഉപയോഗിക്കാറുള്ളത്. എല്ലാ ദിവസവും കടല്‍ത്തീരത്ത് പോകും, ശുദ്ധവായു ആസ്വദിക്കും. ഇപ്പോള്‍ ഞാന്‍ പ്രണയത്തിലാണ്. അയാളെ വിവാഹം കഴിക്കാനും കുഞ്ഞുണ്ടാകാനും ആഗ്രഹിക്കുന്നെന്നും താരം ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആരാണ് ഇട്ടിമാണി ?, മോഹന്‍ലാല്‍ ഇരട്ട വേഷത്തിലോ ? - ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും