അമ്പരപ്പിച്ച് അമല പോൾ, ഇത് വേറെ ലെവൽ പടം; ആടൈ പ്രേക്ഷക പ്രതികരണം

ശനി, 20 ജൂലൈ 2019 (16:12 IST)
പ്രഖ്യാപനവേള മുതൽ ഏറെ ചർച്ച ചെയ്ത ‘ആടൈ’ എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമലാ പോള്‍ ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വെച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ പറയുന്നു.
 
ത്രില്ലര്‍ സ്വഭാവമുളള ‘ആടൈ’ രത്നകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുളള ‘ആടൈ’ രത്നകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. 
 
നഗ്നതാ പ്രദർശനത്തിന്റെ പേരിലാണ് ചിത്രം വിവാദങ്ങളിൽ ഇടം പിടിച്ചത്. പണത്തിനു വേണ്ടി തുണിയുരിയാനും അമല മടിക്കില്ലെന്ന ആരോപണം ഉയർന്നതോടെ താരം ചിത്രത്തിനായി വാങ്ങിയ പ്രതിഫലം തിരികെ നൽകിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്നാൽ ഒന്നാന്തരം ഊണ് ഫ്രീയായി കഴിക്കാം !