മോഡലിങ്ങിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിലെത്തിയത്. മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ യുവ ഹൃദയങ്ങളിലേക്ക് ചേക്കേറിയ താരം സിനിമയ്ക്കു പുറത്തുള്ള ജീവിതത്തിലെ ഐശ്വര്യയെ കുറിച്ച് മനസ്സ് തുറക്കുകയാണ്.
പെട്ടെന്ന് കരച്ചിൽ വരുന്ന സ്വഭാവം ഉള്ള ആളാണ്. ചെറിയ കാര്യങ്ങൾക്ക് ടെൻഷനും അടിക്കും. കരയാന്‍ തോന്നിയാല്‍ സ്ഥലവും സന്ദര്‍ഭവുമൊന്നും നോക്കാറില്ല. കരഞ്ഞു കഴിഞ്ഞാൽ ആ സങ്കടം മാറുകയും ചെയ്യും. പിന്നെ അതിനെക്കുറിച്ച് ഓർക്കാറില്ലെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.
ചിലപ്പോൾ ചെറിയ പനി വന്നാൽ പോലും അമ്മ കൂടെ ഉണ്ടാകണം. ഭാഗ്യം കൊണ്ട് വിഷാദം എന്നൊരു അവസ്ഥ ഇതുവരെ വന്നിട്ടില്ല. അതുപോലെ സിനിമയിലെ അവസരങ്ങളെ കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കാറില്ല. സിനിമ ഒരു പാഷനാണെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.
നിവിൻ പോളി നായകനായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിലെത്തിയത്. മായാനദി എന്ന സിനിമ നടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ്. ഫഹദ് ഫാസിലിനൊപ്പം ‘വരത്തൻ’, ആസിഫ് അലിയ്ക്കൊപ്പം ‘വിജയ് സൂപ്പറും പൗർണമിയും' എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.