Publish Date: Fri, 24 Jul 2020 (23:30 IST)
Updated Date: Fri, 24 Jul 2020 (21:58 IST)
മലയാളികളുടെ ഇഷ്ട താരജോഡിയാണ് ബിജു മേനോനും സംയുക്ത വർമ്മയും. മഴ, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ് എന്നീ സിനിമകളിലൂടെ ഇരുവരും ആസ്വാദകരുടെ മനം നിറച്ചതാണ്. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന സംയുക്ത വർമ്മയുടെ തിരിച്ചുവരവിനായി സിനിമാ പ്രേമികളും ആഗ്രഹിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സംയുക്ത വർമ്മ.
കഥ പറയുന്നതിനായി വന്നോട്ടെയെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ എനിക്ക് യോഗയിൽ ഉപരിപഠനം നടത്താനാണ് ആഗ്രഹം. ഇന്നത്തെ കഥ പഴയത് പോലെയല്ല, കേട്ട് നോക്കൂ, വ്യത്യാസങ്ങള്‍ ശരിക്കും മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് ബിജുവേട്ടൻ പറയും. സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് എന്നും ആരാധകര്‍ ചോദിക്കാറുണ്ട്. എന്നായിരിക്കും ആ തിരിച്ചുവരവെന്ന് അറിയില്ല. അടുത്തിടെ ഒരു കഥ കേൾക്കാം എന്ന് വിചാരിച്ചതായിരുന്നു. ആ സമയത്തായിരുന്നു അമ്മ അനിയത്തിയുടെ അടുത്തേക്ക് പോയത്. അതോടെ വീട്ടിലെ കാര്യവും മകൻറെ കാര്യവും ഒറ്റയ്ക്ക് നോക്കേണ്ടി വന്നു. അതോടെ കഥ കേൾക്കുന്നത് മാറ്റി വയ്ക്കേണ്ടി വന്നു. എല്ലാത്തിനും അതിൻറെതായ സമയമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ - സംയുക്ത വർമ്മ പറയുന്നു.