പ്രേമത്തിനുശേഷം വീണ്ടും അൽഫോൺസ് പുത്രൻ, സംഗീതത്തിനു പ്രാധാന്യമുള്ള സിനിമ

കെ ആര്‍ അനൂപ്
വെള്ളി, 29 മെയ് 2020 (11:35 IST)
2015ൽ പുറത്തിറങ്ങിയ അൽഫോൻസ് പുത്രൻ ചിത്രമായിരുന്നു പ്രേമം. അഞ്ചു വർഷങ്ങൾക്കിപ്പുറവും പ്രേമത്തിൻറെ അലയൊലികള് സിനിമാ പ്രേമികളുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്‍. പ്രേമത്തിൽ അഭിനയിച്ച താരങ്ങളുടെ കരിയർ ബ്രേക്ക് സിനിമ കൂടിയായിരുന്നു ഇത്. മഡോണ സെബാസ്റ്റ്യൻ, സായി പല്ലവി, അനുപമ പരമേശ്വരൻ, വിനയ് ഫോർട്ട്, സൗബിൻ, ഷറഫുദ്ദീൻ, സിജു വിൽസൺ എന്നീ താരങ്ങൾ പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്നതും അതിനുശേഷം സിനിമയിൽ സജീവമായ താരങ്ങളുമാണ്. 
 
പ്രേമത്തിനുശേഷം അൽഫോൺസ് പുത്രൻ ഇതുവരെ മറ്റൊരു സിനിമ സംവിധാനം ചെയ്തിട്ടില്ല. കാളിദാസ് ജയറാമുമൊത്തൊരു സിനിമ ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് നടന്നില്ല. വരുണ്‍ ധവാനെ വെച്ച് പ്രേമം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ കരണ്‍ ജോഹര്‍ ക്ഷണിച്ചെങ്കിലും പ്രേമം സിനിമ സൗത്ത് ഇന്ത്യൻ കൾച്ചറൽ നടക്കുന്ന സിനിമയാണ് ഹിന്ദിയിലേക്ക് എത്തുമ്പോൾ ഒരുപാട് വ്യത്യാസങ്ങൾ വരുമായിരുന്നു അതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് അൽഫോൺസ് പുത്രൻ പറഞ്ഞു. 
 
സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും തൻറെ അടുത്ത പ്രൊജക്ട് എന്നും അൽഫോൺസ് പുത്രൻ ഫിലിം കമ്പാനിയൻ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂർ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം ഇങ്ങനെ

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

അടുത്ത ലേഖനം
Show comments