Publish Date: Wed, 27 May 2020 (23:46 IST)
Updated Date: Wed, 27 May 2020 (23:48 IST)
മലയാള സിനിമയിലെ ക്യൂട്ട് നടിയായ നസ്രിയ, തൻറെ സിനിമകളിലെ കഥാപാത്രങ്ങൾക്കും ആ ചന്തം നിലനിർത്താൻ എന്നും ശ്രദ്ധിക്കാറുണ്ട്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നൊരു ഇടവേള നസ്രിയ എടുത്തിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയ പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ചിത്രം ട്രാൻസിലും നസ്രിയ ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു.
ഒരു സിനിമ കഴിഞ്ഞ് വലിയൊരു ഇടവേളയ്ക്കു ശേഷമായിരിക്കും നസ്രിയ അടുത്ത സിനിമ ചെയ്യുന്നത്. അതുകൊണ്ടുതന്നെ തുടരെ സിനിമകൾ ചെയ്യാത്തതിനെക്കുറിച്ച് പറയുകയാണ് നസ്രിയ.
എല്ലാവരും ചോദിക്കാറുണ്ട് ഇത്രയും കാലം അഭിനയിച്ചിട്ട് എന്തുകൊണ്ട് വെറുതെ വീട്ടിലിരിക്കുന്നു. ബോറടിക്കില്ലേയെന്ന്. ശരിക്കും വെറുതെ ഇരിക്കാൻ നല്ല രസമാണ്. വിവാഹശേഷം ഞങ്ങൾ രണ്ടുപേരും സിനിമയിൽ നിന്ന് ഒരു വർഷത്തേക്ക് ഇടവേള എടുത്തിരുന്നു. ഒരുപാട് യാത്ര ചെയ്തു. അതിനുശേഷം ഒരു വീട് സെറ്റ് ചെയ്യുന്നതിൻറെ തിരക്കിലായിരുന്നു. നല്ല കഥകൾ വരുകയാണെങ്കിൽ തുടർന്നും അഭിനയിക്കും. കഥ കേൾക്കുമ്പോൾ എനിക്കൊരു ഫീൽ കിട്ടണം, ആ ഫീലിനെ വിശ്വസിച്ചാണ് ഞാൻ തീരുമാനമെടുക്കുക. പണത്തിനും പ്രശസ്തിക്കും മാത്രമല്ലല്ലോ സിനിമ ചെയ്യുന്നത് - നസ്രിയ പറയുന്നു.