ലോക്ക് ഡൗണ്‍മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സിനിമ-നാടക രംഗത്തെ പ്രശ്‌നങ്ങളെ കുറിച്ച് സംസ്‌കാരിക വകുപ്പ് എകെ ബാലന്‍ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. കേരളത്തിലെ 2500 ഓളം പ്രൊഫഷണല്‍ നാടക കലാകാരന്മാരും കലാകാരികളും ലോക്ഡൗണ്‍ മൂലം വലിയ സാമ്പത്തിക പ്രയാസങ്ങളാണ് നേരിടുന്നത്. അവരെ സഹായിക്കാനുള്ള പദ്ധതി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മാത്രം നടത്താനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. തിയറ്ററുകള്‍ എന്ന് തുറക്കാനാകുമെന്നതിലോ ചിത്രീകരണങ്ങള്‍ എന്ന് പുനരാരംഭിക്കാനാകുമെന്നതിലോ വ്യക്തതയില്ല.