നടൻ ഗോകുലൻ വിവാഹിതനായി, ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കൾ മാത്രം

കെ ആര്‍ അനൂപ്

വ്യാഴം, 28 മെയ് 2020 (12:28 IST)
അടച്ചിടൽ കാലത്ത് മലയാള സിനിമയിൽ നിന്ന് മറ്റൊരു കല്യാണം കൂടി. പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ ഗോകുലൻ വിവാഹിതനായി. പെരുമ്പാവൂർ സ്വദേശി ധന്യയാണ് വധു. ഗോകുലൻ ധന്യയ്ക്ക് മാല ചാർത്തിയത്  പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തിൽ വച്ചായിരുന്നു. ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
 
ജയറാം ചിത്രം കുടുംബശ്രീ ട്രാവൽസിലൂടെയാണ് ഗോകുലൻ മലയാളസിനിമയിലേക്ക് എത്തിയത്. ആമേൻ, പുണ്യാളൻ അഗർബത്തീസ്, സപ്തമശ്രീ തസ്കര, പത്തേമാരി, ഉണ്ട തുടങ്ങിയ സിനിമകളിലൂടെ ചലച്ചിത്ര പ്രേമികളുടെ ഇഷ്ട താരമാകുവാനും ഗോകുലന് വളരെ വേഗം സാധിച്ചു.
 
ലോക്ക് ഡൗണ്‍ സമയത്തുതന്നെയായിരുന്നു നടൻ മണികണ്ഠന്റെയും വിവാഹം നടന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കഥ കേൾക്കുമ്പോൾ ഒരു ഫീൽ കിട്ടണം, ആ ഫീൽ കിട്ടിയാൽ ഉടന്‍ ഒരു സിനിമ ഉണ്ടാവും: നസ്രിയ