'ചില ബന്ധങ്ങൾ ജീവിതത്തിലെ കാഴ്ചപാടുകൾ മാറ്റും';വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍കാമുകനെ കണ്ട അനുഭവം പങ്കുവച്ച് ഭാവന

ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് ഭാവനയുടെ വെളിപ്പെടുത്തൽ.

Webdunia
ചൊവ്വ, 30 ഏപ്രില്‍ 2019 (10:22 IST)
തനിക്ക് പ്രണയത്തില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്നും പരാജയപ്പെട്ട പ്രണയം മനോഹരമായ ഒരു അനുഭവമാണെന്നും തെന്നിന്ത്യന്‍ അഭിനയത്രി ഭാവന. ‘പെണ്‍കുട്ടികള്‍ മാത്രമുള്ള കോണ്‍വെന്റ് സ്‌ക്കൂളിലാണ് ഞാന്‍ പഠിച്ചത്. അതുകൊണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രണയത്തിന് അവസരമുണ്ടായിരുന്നില്ല. പതിനഞ്ചാം വയസ്സ് മുതല്‍ സിനിമയില്‍ എത്തിയതുകൊണ്ട് കലാലയ ജീവിതത്തിലെ ഒരു പ്രണയത്തിനുള്ള സാധ്യതയും ഉണ്ടായിട്ടില്ല.
 
പിന്നീട് പ്രണയമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍കാമുകനെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഒരു പ്രശ്‌നമുണ്ടായില്ല. സാധാരണക്കാരെ പോലെ തന്നെ ഞങ്ങള്‍ സംസാരിച്ചു. ആ അനുഭവം മനോഹരമായിരുന്നു. ആ പ്രണയവും മനോഹരമായിരുന്നു. പരിശുദ്ധമായിരുന്നു. പരാജയപ്പെട്ട പ്രണയം മനോഹരമായ ഒരു അനുഭവമായിരിക്കും. ഞാന്‍ ഭാഗ്യവതിയാണ്. കാരണം പ്രണയത്തില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല.’
 
ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് ഭാവനയുടെ വെളിപ്പെടുത്തൽ. തമിഴില്‍ സൂപ്പര്‍ ഹിറ്റായ വിജയ് സേതുപതി – തൃഷ ജോഡിയുടെ 96 എന്ന ചിത്രത്തിന്റെ കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്ന 99 എന്ന സിനിമയുടെ പശ്ചാത്തലത്തിലായിരുന്നു ഭാവനയുടെ വെളിപ്പെടുത്തൽ‍. പ്രീതം ഗബ്ബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവനയ്‌ക്കൊപ്പമുള്ള കഥാപാത്രമായി എത്തുന്നത് ഗണേശാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Union Budget 2026 : കേന്ദ്ര ബജറ്റ് 2026, വില കൂടുന്നവയും കുറയുന്നവയും

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

Union Budget 2026 : 7 അതിവേഗ റെയിൽ കോറിഡോറുകൾ, കേരളത്തിന് ഒന്നുമില്ല

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

അടുത്ത ലേഖനം
Show comments